India vs South Africa : ഐപിഎല്ലിലെ മോശം ഫോം കോലിയും രോഹിത്തും ട്വന്റി20 ടീമിന് പുറത്ത്?; ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടി20 ടീമിനെ പ്രഖ്യാപിച്ചു
India South Africa T20 Squad ജനുവരി ഒമ്പതിനാണ് ദക്ഷണിഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം. ഡൽഹിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പിന്നാലെ 12, 14, 17,19 തിയതികളിലായി ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കും.
മുംബൈ : ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിനെയും കോവിഡ് മൂലം മാറ്റിവെച്ച ഇംഗ്ലണ്ടിനെതിരെയുള്ള ബ്രിമ്മിങ്ഹാം ടെസ്റ്റിനുള്ള ഇന്ത്യൻ സംഘത്തെയും പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ടീമനെ രോഹിത് ശർമ നയിക്കുമ്പോൾ കെ.എൽ രാഹുലാണ് ടി20 ക്യാപ്റ്റൻ. വിശ്രമം എന്ന പേരിൽ രോഹിത് ശർമയെയും വിരാട് കോലിയെയും ടി20 ടീമിൽ നിന്നൊഴുവാക്കി. വീണ്ടും സഞ്ജു സാംസണിന് അവഗണന. ടെസ്റ്റ് ടീമിലേക്ക് ചേതേശ്വർ പൂജാര തിരകെയെത്തുകയും ചെയ്തു.
കെ.എൽ രാഹുൽ നയിക്കുന്ന ടി20 ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്താണ് ഉപനായകനായി എത്തുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടർന്ന് ഉമ്രാൻ മാലിക്ക്, ദീപക് ഹൂഡ. അർഷ്ദീപ് സിങ് തുടങ്ങിയ താരങ്ങൾ ടി20 സ്ക്വാഡിൽ ഇടം നേടുകയും ചെയ്തു. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണുള്ളത്.
ജനുവരി ഒമ്പതിനാണ് ദക്ഷണിഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ ട്വന്റി20 മത്സരം. ഡൽഹിയിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. പിന്നാലെ 12, 14, 17,19 തിയതികളിലായി ബാക്കി മത്സരങ്ങൾ സംഘടിപ്പിക്കും. കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗളൂരു എന്നിവടങ്ങളാണ് പരമ്പരയിലെ മറ്റ് മത്സരങ്ങളുടെ വേദി.
ഇന്ത്യയുടെ ടി20 സ്ക്വാഡ് - കെ.എൽ രാഹുൽ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രയസ് ഐയ്യർ, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് ഐയ്യർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്നോയി, ഭുവനേശ്വർ കുമാർ, ഹർഷാൽ പട്ടേൽ, അവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്ക്.
ALSO READ : IPL 2022 Playoffs & Qualifier : പ്ലേഓഫിൽ ആര് ആരെ നേരിടും; മത്സരക്രമങ്ങൾ ഇങ്ങനെ
ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ അഞ്ചാം ടെസ്റ്റ് മത്സരം. ടീമിലേക്ക് ടെസ്റ്റ് സ്പെഷ്യലിസ്റ്റ് താരമായ ചേതേശ്വർ പൂജാര തിരികെയെത്തുകയും ചെയ്തു. ലങ്കൻ പര്യടനത്തിനിടെ പൂജാരയ്ക്കൊപ്പം അജിങ്ക്യ രഹാനയെയും ടീമിൽ നിന്നൊഴുവാക്കിയിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് പൂജാരയ്ക്ക് വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് വഴി തുറന്നത്.
ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ്റ്റ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രയസ് ഐയ്യർ, ഹനുമാ വിഹാരി, ചേതേശ്വർ പുജാര, റിഷഭ് പന്ത്, കെ.എസ് ഭരത്, രവിന്ദ്ര ജഡേജ, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷാമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.
ALSO READ : MS Dhoni: തല ധോണി തന്നെ! വെളിപ്പെടുത്തി സിഎസ്കെ ക്യാപ്റ്റൻ
ഇംഗ്ലണ്ടിലെ ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീം ഏകദിന, ടി20 പരമ്പരകൾക്കായി ബ്രിട്ടണിൽ തന്നെ തുടർന്നേക്കും. ഇതിനിടെ ഐയർലൻഡിനെതിരെ രണ്ട് ടി20 പരമ്പരയ്ക്കായി ബിസിസിഐ ഇന്ത്യ ബി-ടീമിനെ നിയോഗിച്ചേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.