Ramesh Powar നെ വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായി BCCI നിയമിച്ചു
സുലക്ഷാനാ നായിക്, മദൻ ലാൽ, ആർപി സിങ് തുടങ്ങിയവർ അടങ്ങിയ മൂന്നംഗ ക്രിക്കറ്റ് വിദഗ്ധ സമിതയാണ് പവാറിനെ വീണ്ടും വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചത്. ഏകപക്ഷീമായിട്ടായിരുന്നു തീരുമാനമെന്ന് ബിസിസിഐ പുറത്ത് വിട്ട് പ്രസ്താവനയിൽ അറിയിക്കുന്നത്.
Mumbai : മുൻ ഇന്ത്യൻ സ്പിന്നർ രമേശ് പവാറിനെ (Ramesh Powar) വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ (Indian Women's Cricket Team) മുഖ്യ പരിശീലകനായി ബിസിസിഐ (BCCI) നിയമിച്ചു. ബിസിസിഐ പുറത്തവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സുലക്ഷാനാ നായിക്, മദൻ ലാൽ, ആർപി സിങ് തുടങ്ങിയവർ അടങ്ങിയ മൂന്നംഗ ക്രിക്കറ്റ് വിദഗ്ധ സമിതയാണ് പവാറിനെ വീണ്ടും വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചത്. ഏകപക്ഷീമായിട്ടായിരുന്നു തീരുമാനമെന്ന് ബിസിസിഐ പുറത്ത് വിട്ട് പ്രസ്താവനയിൽ അറിയിക്കുന്നത്.
ALSO READ : Ipl 2021: ബയോ ബബിളിൽ പിശക്, ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കി
ക്രിക്കറ്റ് കരിയറിൽ പവാർ ഇന്ത്യക്കായി 31 ഏകദിനങ്ങളിലും രണ്ട് അന്തരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിരുന്നു.
നേരത്തെ 2018 വനിതാ ടീമിന്റെ കോച്ചായിരുന്നു പവാർ. തുടർന്ന് ആ സമയം സീനിയർ താരവും നിലവിലെ ടീമിന്റെ ഏകദിന ക്യാപ്റ്റനുമായ മിതാലി രാജുമായിട്ടുണ്ടായ തർക്കവും വലിയ രീതിയിൽ ചർച്ചയായിരുന്നു.
കഴിഞ്ഞ വട്ടം 2018ൽ വെസ്റ്റ് ഇൻഡീസിൽ വെച്ച് നടന്ന ട്വിന്റി20 ലോകകപ്പിൽ കോച്ച് പവാർ തന്നോട് വിവേചനം കാണിക്കുന്നു എന്നായിരുന്നു മിതാലി ബിസിസിഐയോട് കത്തിലൂടെ പരാതിപ്പെട്ടത്. എന്നാൽ താരം 2022ൽ തന്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുമെന്ന് നേരത്തെ മിതാലി രാജ് സൂചന നൽകിട്ടുണ്ട്.
അതേസമയം പവാറിന്റെ കീഴിൽ ഇന്ത്യൻ വനിതാ ടീം കഴിഞ്ഞ ടി20 ലോകകപ്പിൽ സെമി ഫൈനൽ വരെ പ്രവേശിക്കുകയും ചെയ്തിരുന്നു. കൂടാതെ പവാറിന്റെ പരിശീലനത്തിൽ 14 ടി20 മത്സരങ്ങൾ ഇന്ത്യൻ വനിതാ ടീം ജയിച്ചിരുന്നു.
ALSO READ : COVISHIELD vaccine വാക്സിനാണ് ഇന്ത്യൻ താരങ്ങൾ എല്ലാവരും സ്വീകരിച്ചത്, BCCI നൽകുന്ന വിശദീകരണം ഇതാണ്
വനിതാ ടീമിന്റെ പരിശീലന സ്ഥാനത്തേക്ക് വരുന്നതിന് മുമ്പ് പവാർ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ടീം കോച്ചായിരുന്നു. ആ വർഷം മുംബൈ ടീം വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കുകയും ചെയ്തിരുന്നു. കുറെ നാൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബോളിങ് കോച്ചായി പവാർ പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...