കോലി ടെസ്റ്റ് മാത്രം നോക്കിയാൽ മതി; രോഹിത് ശർമ ഇന്ത്യയുടെ ഏകദിന, T20 ക്യാപ്റ്റൻ
അജിങ്ക്യ രഹാനയുടെ ടെസ്റ്റ് ടീം ഉപനായക സ്ഥാനവും ബിസിസിഐ രോഹിത്തിന് നൽകി.
മുംബൈ : ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി രോഹിത് ശർമയെ (Rohit Sharma) നിയമിച്ചു. ടി20 ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ വിരാട് കോലി ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി തന്നെ തുടരുകയായിരുന്നു. എന്നാൽ നിശ്ചിത ഓവർ ഫോർമാറ്റുകളിൽ രണ്ട് ക്യാപ്റ്റന്മാർ വേണ്ട എന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ഇതെ തുടർന്നാണ് ബിസിസിഐയും സെലക്ഷൻ കമ്മിറ്റിയും ചേർന്ന് കോലിയെ ഇന്ത്യയുടെ ഏകദിനം ടീം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത്തിനെ നിയമിക്കുന്നത്.
കൂടാതെ അജിങ്ക്യ രഹാനയുടെ ടെസ്റ്റ് ടീം ഉപനായക സ്ഥാനവും ബിസിസിഐ രോഹിത്തിന് നൽകി. ഇന്ത്യയുടെ പര്യടനത്തിലെ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കവെയാണ് ബിസിസിഐ പുതിയ മാറ്റങ്ങൾ അറിയിച്ചിരിക്കുന്നത്. പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്.
ALSO READ : Omicron | ഒമിക്രോൺ ഭീതി ; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയേക്കും
യുഎഇയിൽ വെച്ച് നടന്ന ടി20 ലോകകപ്പിന് മുന്നോടിയായിട്ടാണ് വിരാട് കോലി താൻ കുട്ടിക്രിക്കറ്റിലെ ക്യാപ്റ്റൻസി ഒഴിയുന്നതായി അറിയിച്ചിരുന്നത്. ലോകകപ്പിൽ നോക്കൗട്ടിൽ പോലും പ്രവേശിക്കാതെ ഇന്ത്യ പുറത്തായതിന് ശേഷമാണ് രോഹിത്തിനെ പുതിയ ടി20 ക്യാപ്റ്റനായി ബിസിസിഐ നിയമിക്കുന്നത്.
എന്നാൽ വൈറ്റ് ബോൾ ഫോർമാറ്റുകളിൽ രണ്ട് ക്യാപ്റ്റൻസി വേണ്ടെന്ന നിലപാടായിരുന്നു ബിസിസിഐക്കും അതേപോലെ തന്നെ സീനിയർ ടീം സെലക്ഷൻ കമ്മിറ്റിക്കും. നിലവിൽ ദ്രാവിഡിനോടൊപ്പം ചേർന്ന് ഇന്ത്യയെ അടുത്ത ലോകകപ്പിലേക്ക് നയിക്കുക എന്നാകും രോഹിത് ശർമയുടെ മുന്നിലേക്ക് വെക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യൻ ടീം -
വിരാട് കോലി, രോഹിത് ശർമ, കെ.എൽ രാഹുൽ, മയാങ്ക് അഗർവാൾ, ചേതേശ്വ പൂജാര, അജിങ്ക്യ രഹാനെ, ശ്രയസ് ഐയ്യർ, ഹനുമാ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാൻ സാഹാ, ആർ. അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്.
നവ്ദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹർ, അർസാൻ നാഗ്വസ്വല്ല എന്നിവർ സ്റ്റാൻഡ്ബൈ പ്ലെയേഴ്സായി ടീമിനൊപ്പമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...