ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക എന്നിവരെ സുപ്രീംകോടതി പുറത്താക്കി. വ്യാജ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് അനുരാഗ് ഠാക്കൂറിനെതിരായ നടപടി. ബി.സി.സി.​ഐ സെക്രട്ടറി ബിഷൻസിങ്​ ബേദിയെയും പുറത്താക്കിയ കോടതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ചീഫ്​ ജസ്​റ്റിസ്​ അനുരാഗ്​ഠാക്കൂൾ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്​.


ആരും നിയമത്തിന് അതീതരല്ലെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ പ്രതികരിച്ചു. സുപ്രീം കോടതി വിധി മറ്റു കായിക സംഘടനകള്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന വൈസ് പ്രസിഡന്റിനും ജോയിന്റ് സെക്രട്ടറിക്കുമാണ് പകരം ചുമതല ഇപ്പോൾ നൽകിയിരിക്കുന്നത്.


 



 


ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ ബിസിസിഐയില്‍ നടപ്പാക്കുന്നതു സംബന്ധിച്ച വാദങ്ങള്‍ക്കിടെയായിരുന്നു ഠാക്കൂറിന് കോടതി മുന്നറിയിപ്പ് നല്‍കിയത്. ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) നിയമിക്കണമെന്ന സമിതി ശുപാര്‍ശയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ (ഐസിസി) കത്ത് ആവശ്യപ്പെട്ടതാണു ഠാക്കൂറിനെ വെട്ടിലാക്കിയത്.


 



 


താന്‍ അങ്ങനെയൊരു കത്ത് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഠാക്കൂര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, കത്ത് ആവശ്യപ്പെട്ടെന്ന് ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വെളിപ്പെടുത്തിയതോടെ ഠാക്കൂര്‍ കുടുങ്ങി.