Mumbai : ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് ഹാലാൽ ഭക്ഷണം (Halal Food) നിർദേശിച്ച് ബിസിസിഐ (BCCI). താരങ്ങൾക്ക് പന്നിയിറച്ചിയും ബിഫും കഴിക്കുന്നതിന് ബിസിസിഐ വിലക്കേർപ്പെടുത്തിട്ടുണ്ട്. പകരം ഹലാൽ മാംസം ഭക്ഷിക്കാവുന്നതാണെന്നാണ് ബിസിസിഐ നിർദേശം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി വരാൻ പോകുന്ന ഇന്ത്യയുടെ വിദേശ പര്യടനത്തിനും ഐസിസി ടൂർണമെന്റുകൾക്കും മുന്നോടിയായിട്ടാണ് ബിസിസിഐ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പരമാവധി ഡയറ്റിൽ മാംസം ഒഴുവാക്കാനാണ് ഇന്ത്യൻ താരങ്ങളോട് ബിസിസിഐ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇറച്ചി ഭക്ഷണം കഴിക്കണമെന്നുള്ളവർക്ക് ഹലാൽ മാംസമെ കഴിക്കാവൂ എന്നാണ് ഡയറ്റ് പ്ലാനിലൂടെ ബിസിസിഐ ഇന്ത്യൻ താരങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.


ALSO READ : Harshal Patel | 30ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; മാൻ ഓഫ് ദ് മാച്ച് ആയി ഹർഷൽ പട്ടേൽ


യുഎഇയിൽ വെച്ച് നടന്ന ടി20 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങളുടെ ഡയറ്റ് പ്ലാനിൽ മാറ്റം വരുത്താൻ തീരുമാനം എടുത്തിരിക്കുന്നത്. സൂപ്പർ 12 ഗ്രൂപ്പിൽ പാകിസ്ഥാൻ ന്യൂസിലാൻഡ് എന്നീ പ്രമുഖ ടീമുകളോട് ഇന്ത്യൻ ദയനീയ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. 


ALSO READ : ​IND vs NZ | കിവീസിനെതിരായ പരമ്പര റാഞ്ചി ഇന്ത്യ, ജയം 7 വിക്കറ്റിന്


അതേസമയം ബിസിസിഐയുടെ ഈ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഹിന്ദു, സിഖ് മത വിശ്വാസികൾക്ക് നിഷിധമായിരിക്കുന്ന ഹലാൽ ഭക്ഷണം ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് നിർബന്ധമാക്കുന്നതിനെതിരെയാണ് പ്രതിഷേധം. 


ബിസിസിഐ ഹലാൽ മാംസത്തിന് കൂടുതൽ പരിഗണന നൽകുന്നു എന്ന് ആരോപിച്ചാണ് ട്വിറ്ററിലൂടെ പലരും പ്രതിഷേധം ഉയർത്തുന്നത്. ടീമിൽ ഒരു വിഭാഗത്തിൽ പെടുന്ന ഒന്നോ രണ്ട് പേരുടെ താൽപര്യം പ്രകാരമാണ് ഇത്തരമൊരു തീരുമാനം എന്നാണ് മറ്റു ചിലർ അഭിപ്രായം ഉയർത്തുന്നത്. 


ALSO READ : എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റി നിർത്തണം? മന്ത്രി വി ശിവൻകുട്ടി ചോദിക്കുന്നു


ഇവയാണ് ചില ട്വീറ്റുകൾ





നിലവിൽ കേരളത്തിലും ഹലാൽ മാംസം ഒരു വിവാദ വിഷയമായിരിക്കുകയാണ്. ഹോട്ടലുകളിൽ ഹലാൽ മാംസം മാത്രം വിളുമ്പുന്നതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം പ്രതിഷേധം ഉയർത്തുകയാണ്. ശബരിമലയിൽ അരവണ നിർമാണത്തിനുള്ള ശർക്കരയിൽ ഹലാൽ മുദ്ര കണ്ടെത്തിയതും മറ്റൊരു വിവാദ വിഷയമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.