Harshal Patel | 30ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; മാൻ ഓഫ് ദ് മാച്ച് ആയി ഹർഷൽ പട്ടേൽ

 30ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെന്ന് മാത്രമല്ല ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാനും ഹര്‍ഷലിനായി.

Written by - Zee Malayalam News Desk | Last Updated : Nov 20, 2021, 01:04 PM IST
  • ഇന്ത്യൻ ബൗളിങ്ങിലെ പുത്തൻ താരോദയമായി ഹർഷൽ പട്ടേൽ.
  • ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യൻ വിജയത്തിലേക്ക് നയിച്ചത് ഹർഷൽ പട്ടേലിന്റെ പ്രകടനം.
  • അരങ്ങേറ്റ മത്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഹർഷൽ പട്ടേൽ.
Harshal Patel | 30ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; മാൻ ഓഫ് ദ് മാച്ച് ആയി ഹർഷൽ പട്ടേൽ

റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ (New Zeland) രണ്ടാം ട്വന്റി 20യിലെ വിജയം ഇന്ത്യയുടെ (India) ബോളര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. മത്സരത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഒരു താരം കൂടി രാജ്യാന്തര ക്രിക്കറ്റിൽ (International Cricket) തന്റെ വരവറിയിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രിമിയർ ലീഗ് (IPL) 14–ാം സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്ന ഹർഷൽ പട്ടേലാണ് (Harshal Patel) അത്. 

2012 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന ഹർഷൽ പട്ടേലിന് ദേശീയ ടീമിലേക്ക് വിളിയെത്തിയത് 2021ലാണ്. 30ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചെന്ന് മാത്രമല്ല ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാനും ഹര്‍ഷലിനായി. ഒന്നാം ട്വന്റി20ക്കിടെ പരുക്കേറ്റ മുഹമ്മദ് സിറാജിന്റെ പകരക്കാരനായാണ് ഹർഷൽ പട്ടേൽ ഈ മത്സരത്തിൽ കളിച്ചത്. ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ വരുത്തിയ ഒരേയൊരു മാറ്റവും അതായിരുന്നു.

Also Read: ​IND vs NZ | കിവീസിനെതിരായ പരമ്പര റാഞ്ചി ഇന്ത്യ, ജയം 7 വിക്കറ്റിന്

നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് കിവീസിനെതിരെ ഹര്‍ഷല്‍ നേടിയത്. മത്സരത്തിൽ പേസർമാരായ ഭുവനേശ്വർ കുമാറും ദീപക് ചാഹറും നല്ല രീതിയിൽ റൺസ് വഴങ്ങിയപ്പോൾ പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളും വീഴ്ത്തി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഹര്‍ഷലിന് കഴിഞ്ഞു. 

ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ഇന്ത്യയ്ക്ക് മികച്ചൊരു താരത്തെ ലഭിച്ചിരിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മുൻ താരങ്ങളും ആരാധകരും ഒരേ സ്വരത്തിൽ പറയുന്നു. അവസാന ഘട്ടത്തിൽ രണ്ട് ഓവർ ബോൾ ചെയ്ത ഹർഷൽ പട്ടേൽ വഴങ്ങിയത് 16 റൺസ് മാത്രമാണ്. ഒരു വിക്കറ്റും വീഴ്ത്തി.

“ഡെത്ത് ഓവറുകളിലെ പ്രകടനം പരിഗണിക്കുകയാണെങ്കില്‍ ഹര്‍ഷല്‍ പട്ടേലിന് ബുംറയ്ക്കൊപ്പം ഇന്ത്യന്‍ നിരയില്‍ തിളങ്ങാനാകും. തന്റെ മികവ് എങ്ങനെ ഏത് സമയത്ത് പുറത്തെടുക്കണമെന്ന് ഹര്‍ഷലിന് അറിയാം“, ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറഞ്ഞു. 

Also Read:  IND vs NZ : കിവികൾക്ക് മറുപടി നൽകാൻ രാഹുൽ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യൻ ടീം സജ്ജമാകുന്നു, കാണാം ചിത്രങ്ങൾ 

ഐപിഎലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡുമായാണ് ഹർഷൽ പട്ടേൽ ഇന്ത്യൻ ടീമിലേക്ക് എത്തിയത്. 15 മത്സരങ്ങളിൽ നിന്ന് 32 വിക്കറ്റാണ് താരം വീഴ്ത്തിയത്. 

ബൗളിങ്ങില്‍ വളരെ വ്യത്യസ്തയയുള്ള ബൗളറാണ് ഹര്‍ഷൽ (Harshal Patel). വേഗത്തില്‍ മാത്രമല്ല പന്തിന്റെ ലൈനിലും ലെങ്തിലും (Line and Length) വ്യത്യസ്ത കൊണ്ടുവരാന്‍ സാധിക്കാറുണ്ട്. ഇന്ത്യയിലെ വലിയ പിച്ചുകളില്‍ (Pitch) വളരെ ഫലപ്രദമായ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. സ്ലോ ബോളുകളിലൂടെ ബാറ്റ്‌സ്മാനെ കുടുക്കാന്‍ അദ്ദേഹത്തിനാവും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News