FIFA World Cup 2022: ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ  ലോകകപ്പ്‌ ഫുട്ബോള്‍ മാമാങ്കം നവംബർ 20 ന് ഖത്തറിൽ ആരംഭിക്കുകയാണ്.  ലോകകപ്പിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ഖത്തര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പിന് മുന്നോടിയായി നിരവധി വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തു ലോകകപ്പ് പ്രൗ​​​​ഢമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഖത്തര്‍.


Also Read:   Qatar World Cup 2022: ഈ ചരിത്രം ബ്രസീലിന് തുണയാകും? ഏറ്റവും ഒടുവില്‍ സംഭവിച്ചത് അങ്ങനെയായിരുന്നു... മെസ്സിയുടെ പ്രതീക്ഷികള്‍ വെള്ളത്തിലാകും


അതേസമയം, ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിയ്ക്കുകയാണ് അധികൃതര്‍. പ്രത്യേകിച്ചും വനിതാ ഫുട്ബോള്‍ പ്രേമികള്‍ തങ്ങളുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. 


Also Read:  Lionel Messi Love Story: ഭാര്യ അന്‍റോനെല റോക്കുസ്സോയുമായുള്ള ലയണല്‍ മെസിയുടെ പ്രണയകഥ..!!


ഫിഫ ലോകകപ്പ് വേളയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന വനിതാ ഫുട്ബോള്‍  ആരാധകര്‍ ശരിയായ രീതിയിൽ വസ്ത്രം ധരിക്കണമെന്നും ശരീരം കൂടുതൽ വെളിപ്പെടുത്തുന്ന തരത്തില്‍ വസ്ത്രം ധരിക്കരുതെന്നുമാണ് നിര്‍ദ്ദേശം.  അതായത്,  അലക്ഷ്യമായ രീതിയില്‍ വസ്ത്രധാരണം നടത്തിയാല്‍  അത് കുഴപ്പത്തിലക്കാം, ചിലപ്പോള്‍ ജയിലിലും കിടക്കേണ്ടി വന്നേക്കാം... !!  


സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിനും ശരീരഭാഗങ്ങൾ പ്രദര്‍ശിപ്പിച്ച് പൊതുസ്ഥലത്ത് എത്തുന്നതിനും ഖത്തറിലെ നിയമങ്ങൾ  വിലക്കിയിട്ടുണ്ട്. ഖത്തറില്‍  ഇത് ശിക്ഷാർഹമായ കുറ്റമാണ്.  


അതേസമയം, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും എന്നാൽ, ഖത്തറിലെ കർശനമായ നിയമങ്ങൾ മനസ്സിൽ സൂക്ഷിക്കണമെന്നും ഫിഫ വെബ്‌സൈറ്റ് വ്യക്തമാക്കി. “ആളുകൾക്ക് പൊതുവെ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. മ്യൂസിയങ്ങളും മറ്റ് സർക്കാർ കെട്ടിടങ്ങളും പോലുള്ള പൊതു സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ സന്ദർശകർ തോളും കാൽമുട്ടും മറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു," വേൾഡ് കപ്പ് വെബ്‌സൈറ്റ് പറയുന്നു.


“ഒരു പ്രത്യേക സീറ്റ് സൂം ഇൻ ചെയ്യാനും കാണികളെ വ്യക്തമായി കാണാനും ഉയർന്ന റെസല്യൂഷനുള്ള പ്രത്യേക ക്യാമറകളുണ്ട്. ഇത് കളികള്‍ പൂര്‍ണ്ണമായും റെക്കോർഡ് ചെയ്യും. അതിനാൽ സംഭവത്തിന് ശേഷമുള്ള ഏത് അന്വേഷണത്തിലും ഇത് സഹായിക്കും,"  ഖത്തറിലെ ഫിഫ ലോകകപ്പിന്‍റെ ചീഫ് ടെക്‌നോളജി ഓഫീസർ നിയാസ് അബ്ദുൾ റഹിമാൻ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.