ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബുധനാഴ്ച (നവംബർ 16) നടന്ന ഫിഫ ലോകകപ്പ് 2022 warm-up മത്സരത്തിൽ അർജന്റീനയ്ക്കായി തന്റെ 91-ാം അന്താരാഷ്ട്ര ഗോൾ നേടി ലോകകപ്പിന് തുടക്കമിട്ടിരിയ്ക്കുകയാണ് .
അർന്റീനയുടെ ലയണൽ മെസിയ്ക്ക് ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്... എന്നാല്‍, വളരെ കുറച്ചു പേര്‍ക്ക് മാത്രമേ മെസിയുടെ പ്രണയകഥയെക്കുറിച്ച് അറിയൂ... ..
മെസിയുടെ ബാല്യകാല പ്രണയിനിയാണ് (childhood sweetheart) ഭാര്യ അന്റോനെല റോക്കുസ്സോ (Antonela Roccuzzo)..!! fitness-ന് ഏറെ പ്രാധാന്യം നല്കുന്ന വ്യക്തിയാണ് ലയണൽ മെസ്സിയുടെ ഭാര്യ അന്റോനെല റോക്കുസ്സോ (Antonela Roccuzzo).
കുടുംബത്തിന്റെ ബാല്യകാല സുഹൃത്തും കസിനുമായ ലൂക്കാസ് സ്കാഗ്ലിയയിലൂടെ യാണ് അന്റോനെല റോക്കുസ്സോയും ലയണൽ മെസ്സിയും കണ്ടുമുട്ടുന്നത്. തികച്ചും ഒരു "Family Man" ആണ് ലയണല്‍ മെസി എന്നത് ശ്രദ്ധേയമാണ്. അതായത് ഗോസിപ്പുകളില്‍ നിന്നും ഏറെ ദൂരെയാണ് മെസി..!!
ലയണൽ മെസ്സിയുടെയും അന്റോനെല റോക്കുസ്സോയുടെയും (Antonella Roccuzzo) വിവാഹം അർജന്റീനയുടെ വെഡ്ഡിംഗ് ഓഫ് ദി സെഞ്ച്വറി ('Wedding of the Century') എന്നാണ് അറിയപ്പെട്ടിരുന്നത്.
ദമ്പതികൾക്ക് മൂന്ന് ആൺമക്കളുണ്ട് - തിയാഗോ, മാറ്റിയോ, സിറോ (Thiago, Matteo and Ciro). അർജന്റീനയിലെ റൊസാരിയോയില്‍ നിന്നുള്ളവരാണ് മെസ്സിയും അന്റോനെല റോക്കുസ്സോയും