ICC World Cup Final 2023: `ഷമി` കബാബിന് ന്യൂസിലാന്‍ഡില്‍ നിരോധനം!! ബോളിവുഡ് താരത്തിന്റെ ബ്രേക്കിംഗ് ന്യൂസിന് പേസര്‍ നല്കിയ പ്രതികരണം വൈറല്‍
ICC World Cup Final 2023: `ബ്രേക്കിംഗ് ന്യൂസ്, ന്യൂസിലൻഡിൽ `ഷമി` കബാബ് നിരോധിച്ചു’ എന്നായിരുന്നു സോനു ട്വീറ്റ് ചെയ്തത്. സോനു സൂദിന്‍റെ ഈ രസകരമായ അഭിനന്ദനത്തിൽ ഇന്ത്യൻ പേസർക്ക് ചിരി അടക്കാനായില്ല.
ICC World Cup Final 2023: ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ പ്രകടനം ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ന്യൂസിലൻഡിനെതിരായ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ 7 വിക്കറ്റ് നേടിയുള്ള ഷമിയുടെ പ്രകടനം ലോകം വാഴ്ത്തി.
Also Read: Jupiter Transit 2023: 2024 ഈ രാശിക്കാര്‍ക്ക് നല്‍കും അടിപൊളി സമയം!! ലക്ഷ്മി ദേവി കൃപ വര്‍ഷിക്കും
ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയതോടെയാണ് മുഹമ്മദ് ഷമിയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചത്. ശേഷം ഷമി ഇന്ത്യന്‍ ടീമിന്‍റെ ഭാഗ്യ താരമായി മാറുകയായിരുന്നു. കളിച്ച 6 മത്സരങ്ങളില്‍ നിന്നായി 23 വിക്കറ്റുകള്‍ ആണ് താരം നേടിയത്.
Also Read: Sun Transit on Chhath 2023: സൂര്യൻ ഭാഗ്യം വര്‍ഷിക്കും, ഈ 4 രാശിക്കാരുടെ മേല്‍ പണത്തിന്‍റെ പെരുമഴ!!
2023 ലെ ഐസിസി ഏകദിന ലോകകപ്പിന്‍റെ ന്യൂസിലൻഡിനെതിരായ ആദ്യ സെമി ഫൈനലിൽ ഷമി മിന്നുന്ന നേട്ടം കൈവരിച്ചു. 7 വിക്കറ്റ് വീഴ്ത്തി റെക്കോർഡ് തിരുത്തിയെഴുതിയ ഷമിയുടെ അസാധാരണ പ്രകടനം ഇന്ത്യയുടെ 70 റൺസിന്‍റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മുഹമ്മദ് ഷമിയുടെ ഈ പ്രകടനത്തെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ അഭിനന്ദനങ്ങൾകൊണ്ട് പൊതിയുകയായിരുന്നു. അതിനിടെ ബോളിവുഡ് നടൻ സോനു സൂദിന്‍റെ അഭിനന്ദനം ഏറെ സവിശേഷമായിരുന്നു. സോനു സൂദിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
'ബ്രേക്കിംഗ് ന്യൂസ്, ന്യൂസിലൻഡിൽ 'ഷമി' കബാബ് നിരോധിച്ചു’ എന്നായിരുന്നു സോനു ട്വീറ്റ് ചെയ്തത്. സോനു സൂദിന്‍റെ ഈ രസകരമായ അഭിനന്ദനത്തിൽ ഇന്ത്യൻ പേസർക്ക് ചിരി അടക്കാനായില്ല. മറുപടിയായി "ഹഹഹഹ..." ഒപ്പം ഹാർട്ട് ഇമോജിയും ഷമി നല്‍കി.
57 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറായി മാത്രമല്ല, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ബൗളറായും മാറി.
33 കാരനായ മുഹമ്മദ് ഷമി ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറായി മാറി. വെറും 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റ് ആണ് ഷമി നേടിയത്. കൂടാതെ, ഒരു ലോകകപ്പ് മത്സരത്തിൽ 7 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി, ക്രിക്കറ്റ് ചരിത്രത്തിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചിരിയ്ക്കുകയാണ് ഷമി.
ഇന്ത്യയും ഓസ്‌ട്രേലിയയും നവംബർ 19-ന് ഫൈനലില്‍ ഏറ്റുമുട്ടും.
2023 ഐസിസി ഏകദിന ലോകകപ്പിന്‍റെ അവസാന മത്സരം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. 20 വർഷത്തിന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും വീണ്ടും ഏകദിന ലോകകപ്പിന്‍റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. 2003ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.