ഇന്ത്യയ്‌ക്കെതിരെ ഇൻഡോറിൽ വെള്ളിയാഴ്ച നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ വിജയിച്ചതോടെ ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഓസിസ്. 66.67 ആയിരുന്നു മത്സരത്തിന് മുൻപ് ടീമിൻറെ പോയിന്റ്  ഇത് വിജയത്തോടെ  68.52 ആയി ഉയർന്നു. പോയൻറ് പട്ടികയിൽ ഓസ്‌ട്രേലിയ ആണ് നിലവിൽ 
ഒന്നാമത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മത്സരത്തിന് മുൻപ് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യക്ക് 64.06 പോയൻറാണുണ്ടായിരുന്നത്. എന്നാൽ അവസാന തോൽവിയോടെ രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം 60.29 ശതമാനം പോയൻറിലേക്ക് താഴ്ന്നു. മറ്റ് ടീമുകളുടെ വിജയങ്ങൾ പരിഗണിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ മാർച്ച് 9 ന് ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് ഇന്ത്യക്ക് വിജയിക്കണം.


ALSO READ : Jofra Archer : 'കഴിഞ്ഞ രണ്ട് വർഷം ഞാൻ എന്റെ ആറ് നായകളെ നോക്കിയും അവയുടെ മലവും കോരി ചിലവഴിച്ചു'; ജോഫ്ര ആർച്ചർ


എന്നാൽ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും പരമ്പര 2-2ന് അവസാനിക്കുകയും ചെയ്യുകയും ഒപ്പം ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക 2-0 ന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തുകയും കൂടിയായാൽ ഇന്ത്യൻ ടീം റാങ്കിങ്ങിൽ പിന്നോക്കം പോകും.അതേസമയം  പട്ടികയിൽ മൂന്നാം സ്ഥാനക്കാരായ ശ്രീലങ്ക ഈ മാസം അവസാനം ന്യൂസിലൻഡുമായി ഏറ്റുമുട്ടും. 


ഇന്ത്യയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ശക്തമായ വിജയം നേടിയാണ് ടെസ്റ്റിൽ ഓസ്‌ട്രേലിയ തങ്ങളുടെ മൂന്നാം വിജയം ആധികാരികമാക്കിയത്.ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ  തകർന്നടിഞ്ഞ ഓസ്‌ട്രേലിയയ്ക്ക് 76 റൺസിന്റെ വിജയലക്ഷ്യം വിട്ടുകൊടുത്ത് ആതിഥേയർ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 163 റൺസിന്  അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഹോം ഗ്രൗണ്ട്‌ ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാം തോൽവിയാണിതെന്നത് ശ്രദ്ധേയമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.