മെൽബൺ:  Boxing Day Test ന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്ത്. ഇന്ത്യൻ ബോളിങ് നിരയുടെ മികച്ച പ്രകടനത്തിലൂടെയാണ് ആതിഥേയരായ ഓസ്ട്രേലിയ തുടർച്ചയായ രണ്ടാം മത്സരത്തിലും 200 റൺസ് പോലും കടക്കാനാകാതെ പുറത്താക്കിയത്. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര നാലും രവിചന്ദ്രൻ അശ്വിൻ മൂന്നും വിക്കറ്റുകൾ നേടിയാണ് ഓസീസിന് തകർത്തത്. ആദ്യ മത്സരത്തിൽ തന്നെ രണ്ട് വിക്കറ്റ് നേടി മുഹമ്മദ് സിറാജും തന്റെ വരവറിയിച്ചു. 48 റെൺസെടുത്ത മാർനെസ് ലബുഷാനെയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ഓസ്ട്രേലിയ (Australia) ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ബുമ്രയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബോളിങ് ആക്രമണത്തിൽ ഓസീസ് തകരുന്ന് വീഴുകെയായിരുന്നു. തുടക്കത്തിൽ തന്നെ ജോ ബേൺസിനെ ബുമ്ര പുറത്താക്കിയാണ് ബോക്സിങ് ഡേ ടെസ്റ്റിലെ ഇന്ത്യയുടെ ബോളിങ് ആക്രമണം ആരംഭിക്കുന്നത്. ശേഷം അതിവേ​ഗം സ്കോർ ഉയർത്തുന്നതിനിടെ മാത്യു വേയ്ഡിനെ പുറത്താക്കി അശ്വിനും ആക്രമണത്തിൽ പങ്കു ചേർന്നു. പിന്നാലെയെത്തിയ ബോക്സിങ് ടെസ്റ്റിൽ മികച്ച പ്രകടന ചരിത്രമുള്ള മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ പൂജ്യനായി ഡ്രസിങ് റൂമിലേക്ക് മടക്കിയതോടെ ഇന്ത്യ തങ്ങളുടെ ബോളിങ് ആക്രമണത്തിന്റെ മൂർച്ച് കൂട്ടി.


ALSO READ: Boxing Day Test: ഷായും സാഹയും പുറത്ത് ​ഗില്ലിനും സിറാജിനും അരങ്ങേറ്റം


എന്നാൽ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ലബുഷാനെയും ട്രാവിസ് ഹെഡും ചേർന്ന് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. ഇരുവരും നന്നായി പൊരുതി ടീം സ്കോർ 120 കടന്നപ്പോൾ ഹെഡ്-ലാബുഷാനെ കൂട്ടുകെട്ടിനെ തകർത്ത് പ്രതിരോധത്തിലായിരുന്ന ഇന്ത്യൻ ബോളിങിനെ വീണ്ടും ആക്രമണത്തിലേക്ക് ബുമ്ര (Jasprit Bumrah) നയിച്ചു. പിന്നാലെ അരങ്ങേറ്റക്കാരനായ സിറാ​ജ് തന്റെ വരവറിയിക്കാനായി ഓസ്ട്രേലിയയുടെ ടോപ് സ്കോററെ തന്നെ പുറത്താക്കി. 48 റെൺസെടുത്ത് ലാബുഷാനെയെ യുവതാരം ശുഭ്മാൻ ​ഗില്ലിന്റെ കൈകളിലെത്തിച്ചാണ് സിറാജ് തന്റെ ടെസ്റ്റിലേക്കുള്ള വരവറിയിച്ചത്. 


ഇരുവരുടെ കൂട്ടുകെട്ട് തകർന്നതിന് ശേഷം മെലെ ടീം സ്കോർ ഉയർത്താനായി ഓസീസ് നായകൻ ടിം പെയ്നും യുവതാരം ക്യാമറൂൺ ​ഗ്രീനും ഒരു ശ്രമം നടത്തി. എന്നാൽ അതി ഓസീസ് സ്കോർ ബോർഡിലേക്ക് കൂടുതൽ സംഭാവന നൽകാനായില്ല. ​ഗ്രീനെ സിറാജ് പുറത്താക്കി ആ കൂട്ടുകെട്ട് തകർക്കുകയും തൊട്ടുപിന്നാലെ പെയ്നെയും പവലിയനിലേക്ക് അശ്വിൻ (Ravichandran Ashwin) എത്തിക്കുകയും ചെയ്തു. അതിന് ശേഷം വാലറ്റക്കാരായ പാറ്റ് കമ്മിൻസും നാഥാൻ ലയോണും ചേർന്ന് ഓസീസ് സ്കോർ 200 കടത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ബോള‌മാർ അതിന് അനുവദിച്ചില്ല. അവസാനം നിമിഷങ്ങളിൽ ചെറുത്ത് നിൽപ്പ് നടത്തിയ കമ്മിൻസിനെ തന്നെ ഔട്ടാക്കിയാണ് ഇന്ത്യ ഓസ്ട്രേലിയുടെ ആദ്യ ഇന്നിങ്സ് 195 റൺസിൽ ഒതുക്കിയത്. ഇന്ത്യക്കായി ബുമ്ര നാലും അശ്വൻ മൂന്നും, സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒന്നും വീതം വിക്കറ്റുകൾ സ്വന്തമാക്കി.


ALSO READ: ഇത് വിവേചനം, കോഹ്​ലിക്ക്​ അവധി, നടരാജന്‍ ഇതുവരെയും കുട്ടിയെ കണ്ടില്ല; ഗാവസ്​കര്‍


അതേസമയം മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ഓപ്പണർ മയാങ്ക അഗർവാൾ ആദ്യ ഓവറിൽ തന്നെ പൂജ്യനായി മടങ്ങേണ്ടി വന്നു. മിച്ചൽ സ്റ്റാ‌ർക്കാണ് അ​ഗർവാളിനെ പുറത്താക്കിയത്. തുടർന്ന് 28 റൺസുമായി അരങ്ങേറ്റക്കാരനായ ​ഗില്ലും ഏഴ് റൺസുമായി ടെസ്റ്റ് സ്പെഷ്യലിസ്റ്റുമായ ചേത്വേശ്വർ പൂജാരയുമാണ് ക്രീസിൽ തുടരവെയാണ് ഒന്നാം ദിനം അവസാനിച്ചത്. ​അഡ്ലെയ്ഡിൽ (Adelaide Test) നടന്ന ആദ്യ ടെസ്റ്റിൽ ലഭിച്ച നാണംകെട്ട തോൽവിക്ക് മറുപടി കൊടുക്കനാണ് ഇന്ത്യ ഇന്ന് ബോക്സിങ് ഡേയിൽ ഇറങ്ങിയിരിക്കുന്നത്. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy