Boxing Day Test: ഷായും സാഹയും പുറത്ത് ​ഗില്ലിനും സിറാജിനും അരങ്ങേറ്റം

നാട്ടിലേക്ക് മടങ്ങിയ നായകൻ വിരാട് കോലിക്ക് പകരം അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. ജഡേജയും പന്തും ടീമിൽ തിരികെയെത്തി

Written by - Zee Malayalam News Desk | Last Updated : Dec 25, 2020, 03:45 PM IST
  • നാട്ടിലേക്ക് മടങ്ങിയ നായകൻ വിരാട് കോലിക്ക് പകരം അജിങ്ക്യ രഹാനെ ടീമിനെ നയിക്കും
  • ജഡേജയും പന്തും ടീമിൽ തിരികെയെത്തി
  • പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാൻ ​ഗില്ലിനും പരിക്കേറ്റ ഷാമിക്ക് പകരം മുഹമ്മദ് സിറാജിനും അരേങ്ങറ്റം
Boxing Day Test: ഷായും സാഹയും പുറത്ത് ​ഗില്ലിനും സിറാജിനും അരങ്ങേറ്റം

മെൽബൺ: അഡ്ലെയ്ഡിൽ നഷ്ടപ്പെട്ട മാനം തിരികെ പിടിക്കാൻ നാല് മാറ്റങ്ങളുമായി നാളെ Boxing Day Test ൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഇറങ്ങുന്നു. മെൽബണിൽ വെച്ച് നടുക്കന്ന മത്സരത്തിൽ ഇന്ത്യക്കായി രണ്ട് യുവതാരങ്ങൾക്ക് നാളെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാൻ അവസരം നൽകി. ഓപ്പണാറായി ശുഭ്മാൻ ​ഗില്ലും പേസ് ബോളർ മൊഹമ്മദ് സിറാജുമാണ് ടീമിൽ പുതുതായി ഇടം നേടിയത്. നാട്ടിലേക്ക് മടങ്ങിയ നായകൻ വിരാട് കോലിക്ക് പകരം ടീമിനെ നയിക്കുന്ന ഉപനായകൻ അജിങ്ക്യ രഹാനെയാണ്.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് വിമർശനങ്ങൾ നേരിട്ട പൃഥ്വി ഷായെ (Prithvi Shaw) പുറത്തിരുത്തിയാണ് മറ്റൊരു യുവതാരമായ ശുഭ്മാൻ ​ഗില്ലിന് ടീമിൽ ഇടം നൽകിയത്. പരിക്കേറ്റ് ടെസ്റ്റ് പരമ്പരകളിൽ നിന്ന് പിന്മാറിയ മൊ​ഹമ്മദ് ഷാമിക്ക് പകരമാണ് മൊഹമ്മദ് സിറാജിനെ ടീമിലുൾപ്പെടുത്തിയത്. വിക്കറ്റ് കീപ്പറായിരുന്ന വൃദ്ധിമൻ സാഹയെയു അടുത്ത മത്സരത്തിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. പകരം ഋഷഭ് പന്താണ് ഇന്ത്യക്കായി ​വിക്കറ്റ് കീപ്പർ ​ഗ്ലൗസണിയുക. കൂടാതെ സ്പിന്നിൽ രവിചന്ദ്രൻ അശ്വിനൊപ്പം ഓൾറൗണ്ടറായ രവീന്ദ്ര ജഡേജയും ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്.

ALSO READ: ഇത് വിവേചനം, കോഹ്​ലിക്ക്​ അവധി, നടരാജന്‍ ഇതുവരെയും കുട്ടിയെ കണ്ടില്ല; ഗാവസ്​കര്‍

സ്വകാര്യമായ ആവശ്യങ്ങൾക്കായിട്ടാണ് നായകൻ വിരാട് കോലി (Virat Kohli) നാട്ടിലേക്ക് തിരിച്ചത്. ആദ്യ ടെസ്റ്റിലെ നാണംകെട്ട് തോൽവിക്ക് ആധികാരികമായ ജയത്തോടെ മറുപടി നൽകനാണ് നാളെ ബോക്സിങ് ഡേയിൽ ഇറങ്ങുന്നത്. ഓപ്പണിങിൽ മയാങ്ക് അഗർവാളിനൊപ്പം ​ഗില്ലിനെ പരീക്ഷിക്കും. ​പരമ്പരയ്ക്ക് മുമ്പ നടന്ന സൗഹൃദ മത്സരത്തിൽ ​ഗിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതാണ് താരത്തിന് കെ.എൽ.രാഹുലിനെക്കാളും ടീമിൽ ഇടം യോഗ്യനാക്കിയത്. മധ്യനിരയിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റുമാരായ ചേതേശ്വർ പൂജാരയും, നായകൻ രഹാനെയും ഹനുമാൻ വിഹാരിയും ടീമിനായി ബാറ്റിങിന് ഇറങ്ങും. കൂടാതെ എല്ലാ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പന്തും വാലറ്റത്തിൽ ഇന്ത്യക്ക് കരുത്തേകനാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ALSO READ: "വിമർശിക്കുന്നത് അവർക്ക് കഴിയാത്തത് കൊണ്ട്" മറുപടിയുമായി Prithvi Shaw

ബോളിങ്ങിൽ പേസർ മുഹമ്മദ് ഷാമിക്കേറ്റ (Mohammed Shami) പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. മറ്റൊരു ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ഇഷാന്ത ശർമ്മയും പരിക്കിൽ നിന്ന് വിമുക്തനായകാത്തതു കൊണ്ടാണ് ടീം മാനേജ്മെന്റ് യുവതാരമായ സിറാജിനെ പരീക്ഷിക്കാൻ തയ്യറാകുന്നത്. ജഡേജയുടെ ടീമിലേക്കുള്ള മടങ്ങി വരവ് സ്പിന്നൽ കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ. ജസ്പ്രിത് ബുമ്രയും ഉമേഷ് യാദവുമാണ് മറ്റ് പ്രധാന പേസ് ബോളർമാർ. നാളെയാണ് മെൽബണിൽ ഇന്ത്യൻ സമയം രാവിലെ അഞ്ചിനാണ് ബോക്സിങ് ഡേ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. 

ALSO READ: ചീട്ട് കൊട്ടാരമായി India; Australia ക്ക് നിസാരം…!

ടീം ഇന്ത്യ

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News