ദോഹ : ഫിഫ ലോകകപ്പ് ഫുട്ബോൾ 2022ന് ഖത്തറിൽ തുടക്കം. വർണ്ണവിസ്മയമായ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ, ബോളിവുഡ് താരം നോറ ഫത്തേഹി തുടങ്ങിയ നിരവധി താരങ്ങൾ പങ്കെടുത്തു. ഖത്തറിനെ ആവേശത്തിലാഴ്ത്തികൊണ്ട് കൊറിയൻ പോപ്പ് ഗായകൻ ജങ് കുക്കിന്റെ മാസ്മരിക പ്രകടനം. ബിടിഎസിന്റെ പ്രമുഖ ഗാനമായ ഡ്രീമേഴ്സ് ആലപിച്ചുകൊണ്ടാണ് ജങ് കുക്ക് അൽ ബയ്ത് സ്റ്റേഡിയത്തെ ആകെ ആവേശത്തിലാഴ്ത്തിയത്. കൂടാതെ ഫിഫ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്നതിലും  ജങ്കൂക്ക് ഭാഗമായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാൻഡിലെ അംഗമായ ജിൻ സൈനിക സേവനം ചെയ്യുന്നതിന്റെ ഭാഗമായി ഇപ്പോൾ ബാൻഡ് പരിപാടികളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അതിനാൽ തന്നെ ബാൻഡിലെ മറ്റ് അംഗങ്ങൾ ഇപ്പോൾ സോളോ പെർഫോമൻസിൽ ശ്രദ്ധ നൽകിയിരിക്കുകയാണ്. തുടർന്നാണ് ജങ് കുക്ക് മാത്രമായി ഖത്തർ ലോകകപ്പിനെത്തി ആവേശകരമായ പ്രകടനം കാഴ്ചവെച്ചത്.



ALSO READ : FIFA World Cup 2022 Live Updates : ഖത്തർ വിസ്മയത്തിന് തുടക്കം; ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു; ലോകകപ്പ് തൽസമയ വിശേഷങ്ങൾ



ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആരംഭിച്ച ഉദ്ഘാടന ചടങ്ങിന് പിന്നാലെ രാത്രി 9.30ന് ഖത്തർ ഇക്വഡോർ മത്സരത്തോടെയാണ് ഫിഫ ലോകകപ്പ് 2022ന്റെ ഔദ്യോഗിക കിക്കോഫ്. ദോഹയിൽ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 


ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.