Carabao Cup 2023 Final : 6 വർഷത്തിന് ശേഷം കിരീട മോഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്; എതിരാളി ന്യുകാസിൽ യുണൈറ്റഡ്; കാരബാവോ കപ്പ് ഫൈനൽ എപ്പോൾ, എവിടെ കാണാം?
Carabao Cup Final Live Streaming in India :ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യുകാസിൽ യുണൈറ്റഡ് കാരബാവോ കപ്പ് ഫൈനൽ
Carabao Cup 2023 final live streaming: വർഷങ്ങളായിട്ടുള്ള ട്രോഫി വരൾച്ചയ്ക്ക് തടയിടാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് കാരബാവോ കപ്പ് ഫൈനലിന് ഇന്ന് ഇറങ്ങും. പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡാണ് മാഞ്ചസ്റ്റർ ടീമിന്റെ കലാശപോരാട്ടത്തിലെ എതിരാളി. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ന്യുകാസിൽ യുണൈറ്റഡ് കാലാശപ്പോരാട്ടം. ലീഗിൽ തിരിച്ചു വരവിലൂടെ ഏറ്റവും മികച്ച പ്രകടനം തുടരുന്ന രണ്ട് ടീമുകളാണ് മാഞ്ചസ്റ്ററും ന്യൂകാസിലും.
ഡച്ച് കോച്ച് എറിക് ടെൻ ഹാഗിന്റെ കീഴിലെത്തിയതിന് പിന്നാലെ ചുവന്ന ചെകുത്തന്മാർ അടുത്തിടെ എങ്ങും കാണാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. സർ അലക്സ് ഫെർഗൂസന്റെ കീഴിൽ സൃഷ്ടിച്ചെടുത്ത സുവർണകാലമാണ് ഡച്ച് കോച്ച് തന്റെ ഒറ്റ സീസണിലൂടെ തന്നെ കാട്ടി നൽകിയിരിക്കുന്നത്. ആറ് വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് അവസാനം കുറിക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് വമ്പന്മാർ ഇന്ന് നടക്കുന്ന കാരബാവോ കപ്പ് ഫൈനലിലൂടെ.
ALSO READ : ISL : കേരള ബ്ലാസ്റ്റേഴ്സ് കടം തീർക്കുമോ? ലീഗിലെ അവസാന മത്സരം എച്ച്എഫ്സിക്കെതിരെ; എപ്പോൾ, എവിടെ എങ്ങനെ കാണാം?
എതിർ വശത്താകട്ടെ ന്യൂകാസിൽ യുണൈറ്റഡ് ചരിത്രത്തിലെ എങ്ങുമില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. സൗദി അറേബ്യൻ പണമെത്തിയതോടെ ന്യൂ കാസിൽ ആകെ മാറി. കോച്ച് എഡ്ഡി ഹോവിന്റെ കീഴിലുള്ള ന്യൂ കാസിൽ നിര പ്രീമിയർ ലീഗ് വമ്പന്മാരെ വരെയാണ് ഭയപ്പെടുത്തുന്നത്. ലിവർപൂളിനെ രണ്ട് തവണയാണ് ലീഗിൽ ന്യൂകാസിൽ ടീം തകർത്തത്. 1955ലാണ് ന്യുകാസിൽ ക്ലബ് ഏറ്റവും അവസാനമായി ഒരു എഫ് എ കപ്പിൽ മുത്തമിട്ടിട്ട്. ആറ് ദശകങ്ങൾക്ക് ശേഷം ന്യുകാസിലേക്ക് ഒരു ഒറ്റ സീസൺ കൊണ്ട് കപ്പ് എത്തിക്കുക എന്ന ലക്ഷ്യമാണ് എഡ്ഡി ഹോവിനുള്ളത്.
കാരബാവോ കപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ന്യൂകാസിൽ യുണൈറ്റഡ് മത്സരം എപ്പോൾ എവിടെ കാണാം?
ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്-ന്യൂകാസിൽ യുണൈറ്റഡ് ഫൈനൽ ആരംഭിക്കുക. വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം സംഘടിപ്പിക്കുക. ഇന്ത്യയിൽ മത്സരത്തിന്റെ ലൈവ് ടെലിൻഷൻ സംപ്രേഷണം ഉണ്ടാകില്ല. അതേസമയം ഫാൻകോഡ് ആപ്ലിക്കേഷനിലൂടെ മത്സരം കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...