ISL 2022-23 HFC vs KBFC Live : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ അവസാന ലീഗ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ഇറങ്ങും. ഹൈദരാബാദ് എഫ് സിയാണ് ബ്ലസ്റ്റേഴ്സിന്റെ എതിരാളി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ തമ്മിൽ ഏറ്റമുട്ടുന്നതോടെയാണ് ഐഎസ്എൽ 2022-23 സീസണിന്റെ ലീഗ് മത്സരങ്ങൾക്ക് കൊടിയിറങ്ങുന്നത്. രണ്ട് ടീമും സീസണിന്റെ പ്ലേ ഓഫിലേക്കും ഇടം നേടിട്ടുണ്ട്. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ എച്ച്എഫ്സി നേരിട്ട് സെമി ഫൈനലിനും നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ആദ്യ നോക്ക്ഔട്ട് ഘട്ടത്തിലേക്കുമാണ് ഇടം നേടിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സും ഹൈദരാബാദും
എട്ട് തവണയാണ് ടൂർണമെന്റിൽ ഇരു ടീമുകളും നേർക്കുനേരെയെത്തിയത്. അതിൽ ഇരു ടീമുകളും സമാസമമാണ്. ഹൈദരാബാദ് നാല് തവണ കേരളത്തെ തോൽപ്പിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് അതേ പോലെ തന്നെ നാല് പ്രാവിശ്യം എച്ച്എഫ്സിയെ മുട്ടുകുത്തിച്ചിട്ടുണ്ട്. നിലവിലെ സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു ജയം. ഹൈദരാബാദിന്റെ തട്ടകത്തൽ 1-0ത്തിനാണ് കൊമ്പന്മാർ ജയം സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞ സീസണിന്റെ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഹൈദരാബാദ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
ALSO READ : ISL 2022-23 Final : ഇത്തവണയും കലാശപ്പോരാട്ടം ഗോവയിൽ; ഐഎസ്എൽ ഫൈനലിനുള്ള വേദി പ്രഖ്യാപിച്ചു
കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?
വൈകിട്ട് 7.30നാണ് മത്സരം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുക. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും ഏഷ്യനെറ്റ് പ്ലസിലും (മലയാളം) മത്സരം കാണാൻ സാധിക്കുന്നതാണ്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും. കൂടാതെ ജിയോ സിനിമ ആപ്പിൽ മത്സരം സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...