Champions League മത്സരത്തിനുള്ള FC Goa യുടെ ടീമിനെ പ്രഖ്യാപിച്ചു, സ്റ്റാർ സ്ട്രൈക്കർ ഇഗോർ അൻഗുളോ ടീമിൽ ഇടം നേടിയില്ല
എഎഫ്സിയുടെ നിയമപ്രകാരം ഒരു ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കൂ. അതിൽ ഒരു താരം ഏഷ്യൻ ഫെഡറേഷന്റെ കീഴിലുള്ള താരമായിരിക്കണം. അതിനെ തുടർന്നാണ് ഗോവൻ കോച്ചിന് തങ്ങളുടെ സ്റ്റാർ സ്ട്രൈക്കറെ ഒഴുവാക്കാൻ തീരുമാനം എടുക്കേണ്ടി വന്നത്.
Goa : Asian Champions League ൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ടീമായ FC Goa യുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സ്റ്റാർ സ്ട്രൈക്കർ Igor Angulo ഒഴുവാക്കിയാണ് ഗോവ തങ്ങളുടെ പ്രഥമ AFC ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ പോകുന്നത്. 28 അംഗ ടീമിനെയാണ് ഗോവയുടെ കോച്ച് യുവാൻ ഫെറാൻഡോ പ്രഖ്യാപിച്ചിരിക്കുന്നത്.
എഎഫ്സിയുടെ നിയമപ്രകാരം ഒരു ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കൂ. അതിൽ ഒരു താരം ഏഷ്യൻ ഫെഡറേഷന്റെ കീഴിലുള്ള താരമായിരിക്കണം. അതിനെ തുടർന്നാണ് ഗോവൻ കോച്ചിന് തങ്ങളുടെ സ്റ്റാർ സ്ട്രൈക്കറെ ഒഴുവാക്കാൻ തീരുമാനം എടുക്കേണ്ടി വന്നത്. ഇഗോറിനെ കൂടാതെ അറ്റാക്കിങ് മിഡ് ഫീൽഡറായ ആൽബർട്ടോ നൊഗ്വേറയെയും ടീമിൽ നിന്നൊഴുവാക്കിട്ടുണ്ട്. ഐഎസ്എൽ 2021 സീസണിലെ ടോപ് സ്കോറക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്ക്കാരം എഫ്സി ഗോവയുടെ ഇഗോർ അംഗൂളോയ്ക്ക് ലഭിച്ചത്. അംഗൂള റോയി കൃഷ്ണയ്ക്കൊപ്പം 14 ഗോളുകൾ നേടിയിരുന്നു.
ഇഗോറിനെയും നൊഗ്വുറേക്ക് പകരമായി ഓസ്ട്രേലയിൻ പ്രതിരോധ താരം ജെയിംസ് ഡൊണാഷിയെ ടീമിൽ ഉൾപ്പെടുത്തി. ഓസീസ് താരത്തെ കൂടാതെ സ്പാനീഷ് താരങ്ങളായ എഡു ബേഡിയ, ജോർദെ ഓർട്ടിസ്, ഇവാൻ ഗോൺസാലോസ് എന്നിവരാണ് ഗോവയുടെ മറ്റ് വിദേശ താരങ്ങൾ.
ഏപ്രിൽ 14നാണ് ഗോവയുടെ ആദ്യ മത്സരം. ഗ്രീപ്പ് സ്റ്റേജിൽ ഖത്തരി ടീം അൽ റയാനെയാണ് എഫ് സി ഗോവ ആദ്യം നേരിടുന്നത്. ഗോവയെ കൂടാതെ ഇന്ത്യയെ മുംബൈ സിറ്റി എഫ്സിയും പ്രതിനിധീകരിക്കുന്നുണ്ട്.
ഗോവുയുടെ സ്ക്വാഡ്
ഫോർവേർഡ്- ജോർജെ ഓർട്ടിസ്, ദേവേന്ദ്ര മുർഗോങ്കർ, ഇഷാൻ പണ്ഡിതാ
മിഡ് ഫീൽഡ് - എഡു ബേഡിയ, ഗ്ലാൻ മാർട്ടിൻസ്, പ്രസിസെറ്റോൺ റെബെല്ലോ, ബ്രൻഡൺ ഫെർണാണ്ടാസ്, ഫ്രാങ്കി ബുആം, റെഡീം ത്ലാങ്, മാക്കൻ വിങ്കിൾ ചോതോ, അലക്സാണ്ടർ റൊമാറിയോ ജേസുരാജ്, അമർജിത് സിങ് കിയാം, റോമിയോ ഫെർണാണ്ടസ്
ഡിഫന്റേഴ്സ് - സാൻസൺ പെരേര, സെറിറ്റൺ ഫെർണാണ്ടസ്, ലിയാണ്ടർ ഡികുനാ, ഇവാൻ ഗോൺസാലസ്, മൊഹമ്മദ് അലി, ജെയിംസ് ഡൊണാഷി, ഐബന്ദാ ഡോഹ്ലിങ്, സേവ്യർ ഗാമാ, ആദിൽ ഖാൻ
ALSO READ : Kerala Blasters FC മുന്‍ താരം Sandesh Jhingan വിവാഹതനാകാന്‍ പോകുന്നു, വധു റഷ്യന്‍ സ്വദേശിനി
ഗോൾ കീപ്പർമാർ- മൊഹമ്മദ് നവാസ്, നവീൻ കുമാർ, ശുഭം ദാസ്, ധീരജ് സിങ് മൊയിറംങ്തിം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...