ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനില

ആദ്യപകുതിയിൽ 24-ാം മിനിറ്റിലായിരുന്നു ഗോവയുടെ ഗോൾ. രണ്ടാംപകുതിയിൽ 56-ാം മിനിറ്റിൽ കെ പി രാഹുലിന്റെ ഗോളിലുടെയായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മറുപടി

Written by - Zee Malayalam News Desk | Last Updated : Jan 24, 2021, 08:42 AM IST
  • ഗോവയുടെ പ്രതിരോധ താരം റെഡ് കാർഡ് കണ്ട് പുറത്തായങ്കിലും അവസരം മുതലെടുക്കാൻ സാധിക്കാതെ ബ്ലാസ്റ്റേഴ്സ്
  • ആദ്യപകുതിയിൽ 24-ാം മിനിറ്റിലായിരുന്നു ഗോവയുടെ ഗോൾ
  • രണ്ടാംപകുതിയിൽ 56-ാം മിനിറ്റിൽ കെ പി രാഹുലിന്റെ ഗോളിലുടെയായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മറുപടി
  • തുടർച്ചയായി നാല് മത്സരങ്ങളിൽ തോൽവി അറിയാതെ ബ്ലാസ്റ്റേഴ്സ്
ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനില

Goa: Bengaluru FC യെ അവസാന നിമിഷം നേടിയ ​ഗോളിലൂടെ തോൽപിച്ച് ആശ്വാസവുമായി തുടർ വിജയം നേടി പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ​FC ​Goa യ്ക്കെതിരെ ഇറങ്ങിയ Kerala Blasters ന് വീണ്ടും സമനില കുരുക്ക്. പത്ത് പേരുമായി ​ഗോവ ചുരുങ്ങിയെങ്കിലും ലഭിച്ച അവസരം കൃത്യമായി വിനയോ​ഗിക്കാതെ ജയം പുറത്തേക്ക് തട്ടി കളയുകയായിരുന്നു ബ്ലാസ്റ്റേഴസ്. എന്നാൽ അവസാന നാല് മത്സരങ്ങളിൽ തോൽവി അറിയാതെ പോയിന്റ് പട്ടികയിലുള്ള മുന്നേറ്റമാണ് ടീമിനും ആരാധകർക്കും നൽകുന്ന ഏറ്റവും വലിയ ആത്മവിശ്വാസം. 

കേരള ബ്ലാസ്റ്റേഴ്സിനെ (Kerala Blasters) പ്രതിരോധത്തിലാക്കിയായിരുന്ന ആദ്യ പകുതിയിൽ ​ഗോവൻ ആക്രമണങ്ങൾ. മത്സരം തുടങ്ങിയ 4-ാം മിനിറ്റിൽ ​ഗോവയുടെ ​ഗോൾ കീപ്പർ നവീൻ കുമാറിന്റെ പിഴവ്  മുതലെടുക്കാൻ ​ബ്ലാസ്റ്റേഴ്സിന്റെ Gary Hooper ന്റെ ശ്രമം അല്ലാതെ മറ്റൊരു ആക്രമണം പ്രധാനമായും കേരളത്തിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ല. എന്നാൽ തൊട്ടടുത്ത സമയം തന്നെ ബോൾ പിടിച്ചെടുത്ത് കേരളത്തിന്റെ ഹാഫിലേക്ക് വലത് വിങിലൂടെ ഇരച്ച് കയറി ​ഗോവയ്ക്ക് നിർഭാ​ഗ്യത്തിന്റെ പേരിൽ മാത്രമാണ് ജോർജെ ഓ‌ർട്ടിസ് മെൻഡോസയുടെ ​ഗോളെന്ന് ഉറപ്പിച്ച് അവസരം പോസ്റ്റിൽ തട്ടി അകന്നത്. തുടർന്ന് ബോൾ എങ്ങനെയെങ്കിലും മെൻഡോസയിൽ എത്തിച്ച് ആക്രമണം നടത്തുന്നത് ​ഗോവ തുടർന്നു. അങ്ങനെ 24-ാം മിനിറ്റിൽ മെഡോസയുടെ മുന്നേറ്റത്തിനെതിരെ ജീക്ക്സൺ സിങ് നടത്തിയ പ്രതിരോധം ഫൗളായി മാറുകയും ​ഗോവയ്ക്ക് ​ഫ്രീ കിക്ക് ലഭിക്കുകയും ചെയ്തു. ഫ്രീ കിക്ക് എടുത്ത മെൻഡോസാ ​ഗോളാക്കി മാറ്റുകയായിരുന്നു. ഡിഫൻസ് വോളിൽ നിന്ന് സഹൽ അബ്ദുൾ സമദിന്റെ തലയിൽ ഇടിച്ച ബോൾ ഉയർന്നായിരുന്നു കേരളത്തിന്റെ വലയിൽ എത്തിയത്.

ALSO READ: ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം

തുടർന്ന് അൽപം ഉണർന്ന കേരളത്തിന് സുവർണാവസരം ഹാൻഡ് ബോളിലൂടെ നഷ്ടപ്പെടുകയായിരുന്നു. 39-ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് Facundo Pereyra പോസ്റ്റിലേക്ക് തുടുത്തപ്പോൾ  ​ഗോവയുടെ ​ഗോളി നവീൻ കുമാറിന് വീണ്ടും പിഴച്ചു. അത് മുതലെടുക്കാൻ ശ്രമിച്ച പ്രതിരോധ താരം Bekhary Kone ​പന്ത് വലയിൽ എത്തിച്ചെങ്കിലും ഹാൻഡ് ബോളായതിനെ തുടർന്ന് റഫറി ​ഗോൾ നൽകിയില്ല. അതിന് ശേഷം രണ്ടാം പകുതിയിൽ ഉണർന്ന ബ്ലാസ്റ്റേഴ്സ് താരങ്ങൾ ​ഗോവയുടെ ബോക്സിലേക്ക് ആക്രമണം അഴിച്ചു വിട്ടു തുടങ്ങി. തുടരെ തുടരെ സെറ്റ് പീസ് അവസരങ്ങൾ ഒരുക്കുകയായിരുന്നു  കേരള ബ്ലാസ്റ്റേഴ്സ്. ​ഗോവയുടെ സെറ്റ് പീസുകൾക്കായുള്ള പ്രതിരോധം അൽപം പിന്നിലോട്ടാണെന്ന് മനസ്സിലാക്കി കേരളം അതിലൂടെ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അതിന്റെ ഫലമായിട്ടാണ് 56-ാം മിനിറ്റിൽ പെരേരെ തുടുത്ത് വിട്ട കോർണറിൽ കൂട്ടത്തിൽ ഏറ്റവും നീളം കുറഞ്ഞ KP Rahul ഹെഡ്ഡറിലൂടെ ​ഗോൾ കണ്ടെത്തിയത്. സീസണിലെ രാഹുലിന്റെ മൂന്നാമത്തെ ​ഗോളാണ്.

ALSO READ: Kerala Blasters വീണ്ടും പടിക്കൽ കൊണ്ട് കലം ഉടച്ചു

പിന്നാലെയാണ് ആക്രമിച്ച കളിച്ച കേരളത്തിന് അവസരമായി ​ഗോവൻ ഡിഫൻഡർ ഇവാൻ ​​ഗോൺസാലിസിന് റഫറിയോട് അപമര്യാദയായി പെരുമാറിയതിന് Red Card ലഭിച്ചത്. കേരളത്തിന്റെ ആക്രമണത്തോടൊപ്പം ചുവപ്പ കാർഡുമായപ്പോൾ ഗോവ കുടുതൽ പ്രതിരോധത്തിലേക്കായി. എന്നാൽ നിരവധി അവസരങ്ങൾ കേരളത്തിന് ​ഗോളാക്കി മാറ്റാൻ സാധിക്കാഞ്ഞത് മാത്രമാണ് മത്സരം സമനിലയിൽ അവസാനിച്ചത്. 84-ാം മിനിറ്റിൽ ഹൂപ്പർക്ക് ലഭിച്ച സുവാർണാനത്സം അതിന് ഒരു ഉദ്ദാഹരണമാണ്. രാഹുലിന്റെ മുന്നേറ്റത്തെ ബോക്സിന്റെ പുറത്ത് വന്ന് പ്രതിരോധിച്ച നവീൻ കുമാർ തട്ടി അകറ്റിയ ബോളെത്തിയത് ഹൂപ്പറിന്റെ കാലുകളിൽ ആയിരുന്നു. ഹൂപ്പർ അത് നേരെ ​ഗോളി ഇല്ലാത്ത പോസ്റ്റിലേക്ക് അടിക്കുന്നതിന് പകരം സഹതാരത്തിന് പാസ് നൽകുകയായിരുന്നു. എന്നാൽ പാസ് ലഭിച്ച Lalthathanga Khawlhring ബോൾ പോസ്റ്റിന്റെ പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു. ​​ഗോൾ കീപ്പർ ഔട്ട് ഓഫ് പൊസിഷനിൽ നിൽക്കുമ്പോൾ ഹൂപ്പർ നേരിട്ടുള്ള ഷോട്ടിന് മുതർന്നെങ്കിൽ 50-50 ചാൻസിലെങ്കിലും ​ഗോൾ ആകാൻ സാധ്യയുണ്ടായിരുന്നു. 

സമനിലയിലൂടെ നേടിയ ഒരു പോയിന്റോടെ കേരളം രണ്ട് സ്ഥാനം ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. അടുത്ത മത്സരം Jamshedpur FCക്കെതിരെ ജനുവരി 27നാണ്. ഇരു ടീമും സീസണിന്റെ ആദ്യപാദത്തിൽ ഏറ്റമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News