Champions League 2021-22 | വീണ്ടും റൊണാൾഡോ മെസി പോരാട്ടത്തിന് യൂറോപ്പ് വേദിയാകുന്നു; ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പ് ഇങ്ങനെ
2022 ഫെബ്രുവരി 15നാണ് പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദം നടക്കുന്നത്. മാർച്ച് എട്ടിന് രണ്ടാം പാദവും അരങ്ങേറും.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസി സൂപ്പർ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ റൊണൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും മെസിയുടെ പി എസ് ജിയും തമ്മിൽ ഏറ്റമുട്ടും. നറക്കെടുപ്പിലൂടെയാണ് ലൈനപ്പ് നിർണയിച്ചിരിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരാ ചെൽസിയുടെ എതിരാളി ഫ്രഞ്ച് ലീഗ് ജേതാക്കളായ ലിലെയാണ്. ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ട റയൽ മാഡ്രിഡിന്റെ എതിരാളി ബെനിഫിക്കയാണ്.
ലൈനപ്പ് ഇങ്ങനെ (Champions League Pre-Quarter Line Up)
സ്പോർട്ടിങ് - യുവന്റെസ്
പി എസ് ജി - മാൻഞ്ചസ്റ്റർ യുണൈറ്റഡ്
വിയ്യാറിയൽ - മാൻഞ്ചസ്റ്റർ സിറ്റി
ചെൽസി - ലിലെ
ആർ ബി സാൽസ്ബർഗ് - ലിവർപൂൾ
അത്ലറ്റികോ മാഡ്രിഡ് - ബയൺ മ്യൂണിക്ക്
ഇന്റർ മിലാൻ - അയാക്സ്
ബെൻഫിക്കാ - റയൽ മാഡ്രിഡ്
2022 ഫെബ്രുവരി 15നാണ് പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പാദം നടക്കുന്നത്. മാർച്ച് എട്ടിന് രണ്ടാം പാദവും അരങ്ങേറും.
ചാമ്പ്യൻസ് ലീഗ് 2020-21 സീസണിൽ റെണാൾഡോയും മെസിയും തമ്മിൽ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഏറ്റമുട്ടിയത്. റെണാൾഡോ യുവന്റസിനായും മെസി ബഴ്സലോണയ്ക്ക് വേണ്ടിയുമാണ് അന്ന് കളത്തിലേക്ക് ഇറങ്ങിയത്. ഇരുപാദങ്ങളിലായി രണ്ട് ടീമും ഓരോ തവണ ജയം കണ്ടെത്തുകയും ചെയ്തിരുന്നു. മെസി ബാഴ്സ വിട്ടതിന് ശേഷം ആദ്യമായിട്ടാണ് സൂപ്പർ താരങ്ങൾ നേർക്കുന്നേർ എത്തുന്നത്.
റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...