Viral Video: `പൊട്ടികരഞ്ഞ്` ഗെയ്ല്‍, പൊട്ടിചിരിച്ച് അമ്പയര്‍!
ക്രിസ് ഗെയ്ല്‍ മൈതാനത്തുണ്ടെങ്കില്‍ അവിടെ `entertainment` ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
ക്രിസ് ഗെയ്ല്‍ മൈതാനത്തുണ്ടെങ്കില്‍ അവിടെ 'entertainment' ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
റണ്‍സുകളും വിക്കറ്റുകളും റെക്കോര്‍ഡുകളും വാരി കൂട്ടുന്നതിനൊപ്പം തന്നെ തന്‍റെ ആരാധകരെ രസിപ്പിക്കാനും ഗെയ്ല്‍ ശ്രദ്ധിക്കാറുണ്ട്.
അങ്ങനെയൊരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഗെയില്‍ നിലവില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ സാന്‍സി സൂപ്പര്‍ ലീഗില്‍ നിന്നുള്ള ഒരു വീഡിയോയാണിത്.
ജോസി സ്റ്റാര്‍സും പാള്‍ റോക്‌സും തമ്മിലുള്ള മത്സരത്തിനിടെ രസകരമായ മുഖഭാവം നല്‍കിയാണ് താരം സമൂഹ മാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.
ആദ്യം ബാറ്റു ചെയ്ത ഗെയിലിന്റെ ജോസി സ്റ്റാര്‍സ് 129 റണ്‍സാണ് നേടിയത്. അപ്പോഴും ഗെയിലിന്റെ സംഭാവന ഒരു റണ്‍സിലൊതുങ്ങി. മറുപടിക്കിറങ്ങിയ പാള്‍ റോക്‌സിനെതിരെ ആദ്യ ഓവര്‍ എറിയാനെത്തിയതും ഗെയില്‍ തന്നെ.
ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു നാടകീയരംഗങ്ങള്‍ ബാറ്റ്‌സ്മാന്റെ പാഡില്‍ പന്ത് തട്ടിയതോടെ എല്‍.ബിക്കായി ഗെയില്‍ വന്‍ അപ്പീല്‍ തന്നെ നടത്തി.
അമ്പയര്‍ ഔട്ട് അനുവദിക്കാതിരുന്നപ്പോള്‍ കുട്ടികളെ പോലെ കരയുന്ന മുഖഭാവത്തിലായി അപ്പീല്‍. ഇത് കണ്ട അമ്പയര്‍ക്ക് പോലും ചിരി നിയന്ത്രിക്കാനായില്ല.
ഐപിഎല്ലില്‍ കഴിഞ്ഞ രണ്ട് സീസണുകളിലും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമാണ് ഗെയില്‍. ഐപിഎല്ലില്‍ മിന്നും ഫോം തുടരുന്ന ഗെയിലിനെ പഞ്ചാബ് ഇക്കുറിയും നിലനിര്‍ത്തിയിട്ടുണ്ട്.
സാന്‍സി സൂപ്പര്‍ലീഗില്‍ ജോസി സ്റ്റാര്‍സ് എന്ന ടീമിനു വേണ്ടിയാണ് ഗെയില്‍ കളിക്കുന്നത്. ഇതുവരെ ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ യൂണിവേഴ്‌സല്‍ ബോസ് എന്ന് വിളിക്കുന്ന ഗെയിലിനായിട്ടില്ല.
അഞ്ച് കളികളില്‍ നിന്നും 47റണ്‍സാണ് ഗെയില്‍ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 18 മാത്രം.
മത്സരം ഗെയിലിന്‍റെ ടീം നാല് വിക്കറ്റിന് തോറ്റു.