CWG 2022 : ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടി മലയാളി തിളക്കം; ഇടിക്കൂട്ടിൽ നിന്നും രണ്ട് സ്വർണം
Triple Jump CWG 2022 17.03 മീറ്റർ എൽദോസ് ചാടി സ്വർണ നേടയപ്പോൾ, 17.02 മീറ്റർ കടന്നാണ് അബ്ദുള്ളയുടെ വെള്ളി നേട്ടം.
ബിർമിങ്ഹാം : കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും. ഓരേ ഇനത്തിൽ സ്വർണവും വെള്ളിയും നേടിയിരിക്കുകയാണ് മലയാളി താരങ്ങൾ. 17.03 മീറ്റർ എൽദോസ് ചാടി സ്വർണം നേടയപ്പോൾ, 17.02 മീറ്റർ കടന്നാണ് അബ്ദുള്ളയുടെ വെള്ളി നേട്ടം. വ്യക്തിഗത ഇനത്തിൽ ആദ്യമായിട്ടാണ് ഒരു മലയാളി താരം സ്വർണം നേടുന്നത്. നേരത്തെ ലോങ് ജംപിൽ മലയാളി താരം ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയിരുന്നു.
നാലാം സ്ഥാനത്തായിരുന്ന അബ്ദുള്ള അവസാന ചാട്ടത്തിലാണ് 17.02 ചാടി വെള്ളി സ്വന്തമാക്കുന്നത്. ബെർമുഡ താരത്തിനാണ് വെങ്കലം. തൊട്ടു പിന്നിലായി ഇന്ത്യൻ താരം പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തായിട്ടാണ് ഗെയിംസ് അവസാനിപ്പിച്ചത്.
ഇതോടെ കോമൺവെൽത്ത് ഗെയിംസ് 2022ലെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 16 ആയി ഉയർന്നു. ട്രിപ്പിൾ ജമ്പ് കൂടാതെ ഇടിക്കൂട്ടിൽ നിന്നും ഇന്ന് ഇന്ത്യക്ക് രണ്ട് സ്വർണം കൂടി ലഭിച്ചു. പുരുഷ്ന്മാരുടെ 48-51 കിലോ വിഭാഗത്തിൽ അമിത് പാങ്ക്വെലും വനതികളുടെ 48 കിലോ വിഭാഗം നിതു ഗംഗാസുമാണ് ഇന്ത്യക്കായി ഇന്ന് സ്വർണം നേടിയത്. കൂടാതെ ഹോക്കിയിൽ ഇന്ത്യൻ വനിത താരങ്ങൾ വെങ്കലം സ്വന്തമാക്കുകയും ചെയ്തു. ബാഡ്മിന്റണിൽ പി.വി സിന്ധു ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.
ALSO READ : CWG 2022: ഇന്ത്യക്ക് വീണ്ടും അഭിമാന നിമിഷം; ഗുസ്തിയിൽ സ്വർണം നേടി രവികുമാറും വിനേഷും നവീനും
ഇംഗ്ലണ്ടിന്റെ കിയറാൻ മക്ഡൊണാൾഡിനെ തകർത്താണ് അമിത് പാങ്കെലിന്റെ സ്വർണ നേട്ടം. 5-0ത്തിനാണ് ഇന്ത്യൻ താരം ഇംഗ്ലീഷ് താരത്തെ ബോക്സിങിൽ തകർത്തത്. വനിതകളുടെ മിനിമം വെയ്റ്റ് വിഭാഗത്തിലാണ് നീതു ഗംഗാസിന്റെ സുവർണ നേട്ടം.
ന്യൂസിലാൻഡിന് ഷൂട്ട്ഔട്ടിൽ തകർത്താൻ ഹോക്കിയിൽ ഇന്ത്യൻ വനിതകളുടെ വെങ്കല നേട്ടം. നേരത്തെ സെമി ഫൈനലിൽ സാങ്കേതിക പിഴവിനെ തുടർന്ന് ഇന്ത്യക്ക് മത്സരത്തിൽ തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.