ബര്‍മിംഗ്‌ഹാം: CWG 2022: കോമൺവെൽത്ത് ഗെയിംസിന്റെ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ തേജസ്വിൻ ശങ്കറിലൂടെ ഇന്ത്യ മെഡൽ സ്വന്തമാക്കി. ഹൈജംപിലാണ് തേജസ്വിൻ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 18 ആയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഹൈജംപിൽ ആദ്യ മെഡൽ നേടുന്ന വ്യക്തി എന്ന റെക്കോർഡ് ഇനി തജസ്വിന് സ്വന്തം. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



2.22 മീറ്റർ ഉയരം ചാടിയാണ് തേജസ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. അത്‌ലറ്റിക്‌സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിന് ശേഷമാണ് തേജസ്വിന് കോമൺവെൽത്ത് ഗെയിംസിൽ എത്താനായത്. ന്യൂസിലൻഡിന്റെ ഹാമിഷ് കെർ 2.25 മീറ്ററുമായി സ്വർണവും ഓസ്ട്രേലിയയുടെ ബ്രാൻഡൻ സ്റ്റാർക്ക് വെള്ളിയും നേടി.  ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ സ്റ്റാര്‍ക്കിന്‍റെ സഹോദരനാണ് ബ്രാൻഡൻ സ്റ്റാര്‍ക്ക്.


Also Read: CWG 2022 : ടേബിൾ ടെന്നീസിൽ സിംഗപൂരിനെ തകർത്ത് ഇന്ത്യൻ പുരുഷന്മാർ; കോമൺവെൽത്തിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം


ഇതിനിടയിൽ ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി ഇന്നലെ ലഭിച്ചു. പുരുഷന്മാരുടെ 109 കിലോ വിഭാഗത്തിൽ ഗുര്‍ദീപ് സിംഗിനാണ് വെങ്കലം ലഭിച്ചത്. 390 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുര്‍ദീപിന്‍റെ നേട്ടം. ഈ ഇനത്തിൽ പാകിസ്ഥാന്‍റെ മുഹമ്മദ് നൂഹ് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇത്തവണത്തെ ഗെയിംസിൽ ഭാരദ്വോഹനത്തിൽ ആകെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. മീരാഭായ് ചനു, ജെറെമി ലാൽറിന്നുൻഗ, അചിന്ത സിയോളി എന്നിവര്‍ സ്വര്‍ണം നേടിയപ്പോൾ, സങ്കേത് സാര്‍ഗര്‍, ബിന്ദ്യറാണി ദേവി, വികാസ് താക്കൂര്‍ എന്നിവര്‍ വെള്ളിയും ഗുരുരാജ് പൂജാരി, ഹര്‍ജീന്തര്‍, ലവ്പ്രീത് സിംഗ്, ഗുര്‍ദീപ് സിംഗ് എന്നിവര്‍ വെങ്കലവും നേടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.