COPA America 2021 : Lionel Messi മഴവില്ല് വിരിയിച്ചു, പക്ഷെ അർജന്റീനയ്ക്ക് സമനില മാത്രം
ഇരു ടീമുകൾളും അങ്ങോട്ടും ഇങ്ങോട്ടും ആക്രമണം നടത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പല അവസരങ്ങൾ ലഭിച്ചെങ്കിൽ അർജന്റീനയുടെയും ചിലിയുടെ താരങ്ങൾ ലക്ഷ്യം സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.
Rio de Janeiro : കോപ്പ അമേരിക്ക 2021ലെ (COPA America 2021) ആദ്യ പോരാട്ടത്തിൽ അർജന്റീയ്ക്ക് ചിലിയുടെ (Argentina vs Chile) സമനില കുരുക്ക്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഫ്രീക്കിക്കിലൂടെ ലയണൽ മെസി (Lionel Messi) അർജീന്റീനയെ മുന്നിലെത്തിച്ചെങ്കിൽ എഡ്വാർഡോ വർഗാസ് നേടിയ പെനാൽറ്റിയിലൂടെ ചിലി സമനില പിടിക്കുകകയായിരുന്നു.
ഇരു ടീമുകൾളും അങ്ങോട്ടും ഇങ്ങോട്ടും ആക്രമണം നടത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പല അവസരങ്ങൾ ലഭിച്ചെങ്കിൽ അർജന്റീനയുടെയും ചിലിയുടെ താരങ്ങൾ ലക്ഷ്യം സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല.
32-ാം മിനിറ്റിൽ ലൊസെൽസോയെ ചിലിയുടെ ബോക്സിന് വെളിയിൽ വെച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് അനുകൂലമായി റഫറി ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. ഫ്രീകിക്ക് എടുക്കാൻ മെസിയുമെത്തി
മഴവില്ല വിരിയിച്ച് മെസി
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും വൈറലായി ഇരിക്കുന്ന വീഡിയോയാണ് മെസിയുടെ മഴവിൽ അഴകിലുള്ള ഫ്രീകിക്ക് ഗോൾ. ഇടകാല് കൊണ്ട് എടുത്ത കിക്ക് മെസി ചിലി ഗോൾകീപ്പർ ക്ലൗഡിയോ ബ്രാവോക്ക് എത്തിപിടിക്കാൻ സാധിക്കാത്ത വിധം പന്ത് വലയിൽ എത്തിച്ചു. ഇതോടെ അർജമന്റീനയ്ക്കായി ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോൾ നേടുന്ന താരമായി മെസി.
ALSO READ : Denmark's Christian Eriksen: താരം അപകടനില തരണം ചെയ്തുവെന്ന് റിപ്പോർട്ട്
മത്സരത്തിൽ അർജന്റീന ചിലിയുടെ ബോക്സിലേക്ക് ആക്രമണം കേന്ദ്രീകരിക്കുമ്പോൾ കൗണ്ടർ അറ്റാക്കിലൂടെ ചിലിയുടെ പ്രതികരണം. അങ്ങനെ 57-ാം മിനിറ്റിൽ കൗണ്ടർ ചെയ്ത ആർതുറോ വിദാലിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ചിലിക്ക് പെനാൽറ്റി ലഭിക്കുകയും ചെയ്തു.
വിദാലെടുത്ത പെനാൽറ്റി അർജന്റിനയൻ ഗോളി എമിലിയാനോ മാർട്ടിനെസ് പന്ത് അതിവദഗ്ധമായി തടഞ്ഞെങ്കിലും നിർഭാഗ്യം ബോൾ പോസ്റ്റിൽ തട്ടി നേരെ ചിലിയൻ താരം വർഗാസിന്റെ കാലിലേക്ക് എത്തിച്ചേരുകയും ചെയ്തു. വർഗാസ് അത് സമനില ഗോളാക്കി മാറ്റുകയു ചെയ്തു.
തുടർന്ന് ഇരു ടീമുകളും ആക്രമണങ്ങളും പ്രത്യാക്രമണവും നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. പല അവസരങ്ങളും ഇരു ടീമിലെ താരങ്ങൾ പാഴാക്കിയതോടെ മത്സരം ജയം കാണാതെ അവസാനിക്കേണ്ടി വന്നു.
മറ്റൊരു മത്സരത്തിൽ പാരാഗ്വെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബൊളീവിയെ തകർത്തു. ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ മുന്നിലെത്തിയ ബൊളീവിയെ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയാണ് പരാഗ്വെ തകർത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മുന്നേറ്റ് താരം ജൗമെ ക്യുല്ലെർ റെഡ് കാർർഡ് നേടി പുറത്തായതോടെ ബോളീവിയ പ്രതിരോധത്തിലാകുകയായിരുന്നു. അലെജാൻഡ്രോ റൊമേറോ, എയ്ഞ്ചെൽ റൊമേറോ എന്നിവരാണ് പരാഗ്വെക്കായി ഗോൾ നേടിയത്.
നാളെ കോപ്പ അമേരിക്കയിൽ ബ്രസീൽ പെറുവിനെയും കൊളംബിയ വെനസ്വേലെയും നേരിടും. ആദ്യ മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...