Sevilla : ലയണൽ മെസിയുടെ (Lionel Messi) ഇരട്ട ഗോളിൽ ബാഴ്സലോണ എഫ് സി (Barcelona) കോപ്പ ഡെൽ റിയ (Copa Del Rey) സ്വന്തമാക്കി. അത്ലെറ്റിക്കോ ബിൽബാവോയെ (Athletic Bilbao) എതിരില്ലാത്ത നാല് ഗോളുകൾക്കാണ് സ്പാനിഷ് കിങ്സ് കപ്പിൽ ബാഴ്സ 31-ാം തവണയിൽ മുത്തിമിടുന്നത്.
അവസാന ഏഴ് സ്പാനിഷ് കിങ് കപ്പിൽ അഞ്ചും സ്വന്തമാക്കിയത് ബാഴ്സലോണ തന്നെയാണ്. റൊണാൾഡ് കുമാന്റെ കീഴിൽ ബാഴ്സ നേടുന്ന ആദ്യ ഔദ്യോഗിക കിരീടമാണിത്.
... pic.twitter.com/d0o0SPc5Ox
— FC Barcelona (@FCBarcelona) April 18, 2021
ഇരട്ട ഗോൾ നേടിയ മെസിയെ കൂടാതെ ഫ്രഞ്ച് താരം അന്റോണിയെ ഗ്രീസ്മാനും ഫ്രാങ്കി ഡി ജോങുമാണ് ബാഴ്സക്കായി ഗോൾ നേടിയത്. ആദ്യ പകുതിയൽ ബാഴ്സയെ കൊണ്ട് ഗോൾ അടിക്കാതിരക്കാൻ ബിൽബാവോയ്ക്ക് സാധിച്ചിരുന്നു.
എന്നാൽ 60 മിനിറ്റിൽ ഫോം ഔട്ടാണെന്ന് വിമർശനം നേരിട്ടു കൊണ്ടിരുന്ന ഗ്രീസ്മാൻ തന്നെയാണ് ബാഴ്സയുടെ അക്കൗണ്ട് തുറന്നത്. ഗോൾ മാത്രമല്ല രണ്ട് ഗോളുകൾക്ക് വഴിവെച്ചത് ഗ്രീസ്മാനായിരുന്നു.
തുടർന്ന് 63-ാം മിനിറ്റിൽ ഡി ജോങ് ലീഡ് ഉയർത്തുകയായിരുന്നു. പിന്നാലെ 68, 72 മിനിറ്റിൽ ബാഴ്സയുടെ ജയത്തിന് മെസിയുടെ ടച്ച് കൊണ്ടുവരുകയും ചെയ്തു. 12 മിനിറ്റിനുള്ളലാണ് ബാഴ്സ ഈ നാല് ഗോളുകളും സ്വന്തമാക്കിയത്.
നേരത്തെ സ്പാനിഷ് സൂപ്പർ കപ്പിൽ അത്ലെറ്റികോ ബിൽബാവോ ബാഴ്സലോണയെ തോൽപ്പിച്ചായിരുന്നു കപ്പ് ഉയർത്തിയത്. അന്ന് തോറ്റതിന്റെ ബാഴ്സയുടെ മറുപടി എന്ന് തന്നെ പറയാം സ്പാനിഷ് കിങ്സ് കപ്പിലെ ജയം. സൂപ്പർ കപ്പിൽ ഫൈനലിൽ മെസി റെഡ് കാർഡ് പുറത്തായിരുന്നു.
THIS IS THE WAY. pic.twitter.com/FB3Si5SUcM
— FC Barcelona (@FCBarcelona) April 18, 2021
ALSO READ : Kerala Blasters FC മുന്‍ താരം Sandesh Jhingan വിവാഹതനാകാന്‍ പോകുന്നു, വധു റഷ്യന്‍ സ്വദേശിനി
നിലവിൽ ലാ ലിഗയിൽ 9 മത്സരങ്ങൾക്ക് ശേഷിക്കെ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ. ഒന്നാം സ്ഥാനത്തുള്ള അത്ലിറ്റികോ മാഡ്രിഡും ബാഴ്സയും തമ്മിൽ മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമെയുള്ള. രണ്ടാം സ്ഥാനത്ത് റയൽ മാഡ്രിഡാണ്. സീസൺ അവസാനിക്കാൻ ഇനി ഒമ്പത് മത്സരം മാത്രം ബാക്കി നിയക്കെ സ്പാനിഷ് ലീഗിൽ കിരീട പോരാട്ടം കനക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...