Brasilia : തകർപ്പൻ ജയത്തോടെ കോപ്പ അമേരിക്ക 2021ന് (COPA America 2021) തുടക്കമിട്ട് ബ്രസീൽ (Brazil). നിലവിലെ ചാമ്പ്യന്മാരായ ബ്രീസിൽ വെനസ്വേലയെ (Venezuela) എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തകർത്തത്. ടീമിലെ 12 അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പകരക്കാരെ ഇറക്കിയാണ് വെനസ്വേല ബ്രസീലിനെ നേരിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെയ്മർ, മാർക്വിനോസ്, ഗബ്രിയേൽ ബാർബോസ എന്നിവാരാണ് ബ്രസീലിനായി ഗോളുകൾ സ്വന്തമാക്കിയത്. അതിലെ രണ്ട് ഗോളുകൾക്ക് വഴി വെച്ചത് നെയ്മറായിരുന്നു. 


ALSO READ: Denmark's Christian Eriksen: താരം അപകടനില തരണം ചെയ്തുവെന്ന് റിപ്പോർട്ട്


മത്സത്തിന്റെ തുടക്കം മുതൽ ബ്രസീൽ കളത്തിൽ തങ്ങളുടെ ആധിപത്യം സൃഷ്ടിക്കുകയായിരുന്നു, തുടരെ തുടരെ ആക്രമമങ്ങൾ രണ്ട് വിങിലൂടെ ക്രേന്ദീകരിക്കുകയായിരുന്നു. തുടർന്ന് 23-ാം മിനിറ്റിൽ നെയ്മറെടുത്ത കോർണർ കിക്ക് സ്വീകരിച്ച് പ്രതിരോധ താരം മാർക്വിനോസ് അനയാസം വലയിൽ എത്തിക്കുകയായിരുന്നു. പിന്നീടും ബ്രസീലിന്റെ ആധിപത്യവും ആക്രമണവും തുടർന്നു.


രണ്ടാം പകുതി ആദ്യ പകുതിയുടെ ആവർത്തനമായിരുന്നു. ആക്രമണങ്ങൾ വെനസ്വേലയുടെ ബോക്സിനുള്ള ബ്രസീൽ കേന്ദ്രീകരിച്ചപ്പോൾ 62-ാം മിനിറ്റിൽ ഫുൾ ബാക്ക് ഡാനിലോയെ ഫൗൾ ചെയ്തതോടെ റഫറി ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. നെയ്മർ അത് ഗോളാക്കുകയും ചെയ്തു.


ALSO READ: Euro 2020 : ഫിഫാ ഒന്നാം റാങ്കുകാരായ ബെൽജിയം ഇന്ന് ഇറങ്ങും എതിരാളി റഷ്യ, വെയിൽസ് സ്വിറ്റ്സർലാൻഡിനെയും ഡെൻമാർക്ക് ഫിൻലാൻഡിനെയും മറ്റ് യൂറോ മത്സരങ്ങളിൽ നേരിടും


പിന്നീട് പല അവസരങ്ങൾ ബ്രസീൽ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. തുടർന്ന് 89-ാം മിനിറ്റിൽ റിച്ചാലിസണിന് പകരക്കാരനായി എത്തിയ ഗബ്രിയേൽ ബാർബോസ നെയ്മർ നൽകിയ ക്രോസ് ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് അനയാസം ഗോളാക്കി മാറ്റുകയായിരുന്നു.


കോപ്പയിൽ മറ്റൊരു മത്സരത്തിൽ കൊളംബിയ ഇക്വഡോറിനെ തോൽപിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയുടെ ജയം. എഡ്വിൻ കാർഡോണയാണ് കൊളംബിയക്കായി ഗോൾ കണ്ടെത്തിയത്. 


ALSO READ: Euro 2020 : യുറോപ്യൻ പൂരത്തിന് ഇന്ന് കൊടിയേറും, യുറോ കപ്പ് 2020 ഉദ്ഘാടന മത്സരത്തിൽ ഇറ്റലി തർക്കിയെ നേരിടും


ഇന്ന് കോപ്പയിൽ ആദ്യ മത്സരത്തിനായി ലയണൽ മെസിയുടെ ആർജന്റീന ഇറങ്ങും. ലയണൽ മെസിയുടെ അവസാനത്തെ കോപ്പ് അമേരിക്ക ടൂർണമെന്റാണിത്. ചിലിയാണ് അർജിന്റീനയുടെ എതിരാളി. വെളിപ്പിനെ 2,30നാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.