COPA America 2021: എതിരില്ലാത്ത 4 ഗോളുകൾക്ക് പെറുവിനെ തകർത്ത് ബ്രസീൽ
ഡിഫെൻഡറായ അലക്സ് സാന്ദ്രോ, നെയ്മർ, മിഡ്ഫീൽഡർ എവർട്ടൺ റിബെയ്‌റോ, സ്‌ട്രൈക്കർ റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.
Rio de Janeiro : കോപ്പ അമേരിക്ക (Copa America 2021) മത്സരത്തിൽ പെറുവിനെതിരെ എതിരില്ലാത്ത 4 ഗോളുകൾ നേടി ബ്രസീൽ മുന്നേറുന്നു. ഡിഫെൻഡറായ അലക്സ് സാന്ദ്രോ, നെയ്മർ, മിഡ്ഫീൽഡർ എവർട്ടൺ റിബെയ്‌റോ, സ്‌ട്രൈക്കർ റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്.
ബ്രസീലിന്റെ രണ്ടാം മത്സരത്തിൽ പെറുവിനെ നേരിടുന്നതിന് മുമ്പ് ടീമിൽ നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. നെയ്മർ ഒരു ഗോൾ അടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഇത് ബ്രസീലിന്റെ ഗംഭീരവിജയത്തിന് കാരണമായി.
ബ്രസീൽ ആദ്യ ഗോളിന് അവസരം നേടിയത് കളി തുടങ്ങി പതിനൊന്നാം മിനിറ്റിലായിരുന്നു. മിഡ്ഫീൽഡർ ഫ്രഡായിരുന്നു ടീമിന് വേണ്ടി ആദ്യ ഗോൾ അവസരം സൃഷ്ടിച്ചത്. എന്നാൽ ആരാധകരെ നിരാശരാക്കി കൊണ്ട് താരത്തിന് ഗോൾ നേടാൻ ആയില്ല. അതിന് പിന്നാലെ 12-ാം മിനിട്ടില്‍ ഡിഫെൻഡറായ അലക്സ് സാന്ദ്രോ ആദ്യ ഗോൾ നേടി.
അതിന് ശേഷം ഗോൾ നേടാൻ പെറു കിണഞ്ഞ് പരിശ്രമിച്ചെങ്കിലും അതിനുള്ള ഒരവസരം പോലും ബ്രസീൽ നൽകിയില്ല. നെയ്മാർ 68-ാം മിനിട്ടിൽ ബ്രസീലിന് വേണ്ടി രണ്ടാമത്തെ ഗോൾ നേടി. തുടർന്ന് 88-ാം മിനിട്ടില്‍ എവര്‍ട്ടണ്‍ റിബെയ്‌റോ മൂന്നാമത്തെ ഗോളും നേടി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റിച്ചാര്‍ലിസണ്‍ നാലാമത്തെ ഗോളും നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...