Copa America Final 2021: ഫൈനലില്‍ ജയിച്ചാലും തോറ്റാലും എക്കാലത്തെയും മികച്ച താരം Lionel Messi തന്നെ...!!
ലോകം കാത്തിരിയ്ക്കുന്ന Copa America 2021 ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം... ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് Argentina - Brazil കിരീടപോരാട്ടം മാറക്കാന സ്റ്റേഡിയത്തില്‍ നടക്കുക.
Copa America Final 2021: ലോകം കാത്തിരിയ്ക്കുന്ന Copa America 2021 ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം... ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് Argentina - Brazil കിരീടപോരാട്ടം മാറക്കാന സ്റ്റേഡിയത്തില്‍ നടക്കുക.
അതിനിടെ, അര്‍ജന്‍റീനയുടെ പരിശീലകന്‍ ലിയോണൽ സ്കലോനിയുടെ വാക്കുകള്‍ വൈറലാവുകയാണ്. കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അര്‍ജന്‍റീന ജയിച്ചാലും തോറ്റാലും എക്കാലത്തെയും മികച്ച താരം മെസ്സി തന്നെയെന്നാണ് പരിശീലകൻ ലയണൽ സ്കലോനി അഭിപ്രായപ്പെട്ടത്.
കോപ്പ അമേരിക്ക 2021 (Copa America Final 2021) വിജയിച്ച് രാജ്യത്തിനായി ആദ്യ കിരീടം നേടിയാലും ഇല്ലെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരൻ മെസ്സി (Lionel Messi) തന്നെയാണെന്നാണ് പരിശീലകൻ ലിയോണൽ സ്കലോനി അഭിപ്രായപ്പെട്ടത്. Copa America കിരീടം നേടി മെസ്സിക്ക് ഒന്നും തെളിയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, കോപ്പ ഫൈനല്‍ അർജന്‍റീന കിരീടം നേടി കാണുവാന്‍ ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍, അത് മെസ്സിയുടെ മഹത്വത്തിന് അടിവരയിടാനല്ല. മറിച്ച്, കഴിഞ്ഞ 30 വർഷമായി രാജ്യത്തിന് ഒരു പ്രധാന കീരിടം നേടാനാകാത്തതു കൊണ്ടാണ്, അദ്ദേഹം പറഞ്ഞു.
അര്‍ജന്‍റീന കീരിടം നേടിയാലും ഇല്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ് എന്നാ വസ്തൂത എതിരാളികൾ പോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.ക്ലബ്ബ് തലത്തിൽ തന്നെ തന്‍റെ മഹത്വം തെളിയിക്കാനുള്ള കാര്യങ്ങളെല്ലാം മെസ്സി ചെയ്തിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിരവൈരികളായ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.
Copa America കപ്പില്‍ മുത്തമിടുക എന്ന അര്‍ജന്‍റീനയുടെ സ്വപ്നവും പേറിയാണ് മെസ്സിയും കൂട്ടരും കളത്തില്‍ ഇറങ്ങുക. കിരീടം കൈയിലേന്തി നില്‍ക്കുന്ന മെസ്സിയെ കാണാനുള്ള കാത്തിരിപ്പിലാണ് അര്‍ജന്‍റീന...!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.