മസാച്യുസിറ്റ്‌സ്: കോപ്പ അമേരിക്ക ശതാബ്ദി ഫുട്‌ബോളില്‍നിന്ന് വിവാദമായ ഒരു ഗോളിന് ബ്രസീല്‍ പുറത്ത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ പെറുവിനോട് ഏകപക്ഷീയമായ ഒരു ഗോളിനു പരാജയപ്പെട്ടാണ് ബ്രസീല്‍ പുറത്തായത്. 75ാം മിനിറ്റില്‍ റൂഡിയാസ് മിസ്റ്റിച്ച് നേടിയ  ഗോളാണ് ബ്രസീലിനെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. സമനില പോലും ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിക്കൊടുക്കുമെന്നിരിക്കെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ് ബ്രസീല്‍ പുറത്തേക്ക് പോയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

75ാം മിനിട്ടിൽ പോസ്റ്റിനോട് ചേർന്ന് കിട്ടിയ പാസ് വലതുകാൽ ഷോട്ടിലൂടെ റോഡിയാസ് ഗോളാക്കുകയാണ് ചെയ്തത്. എന്നാൽ, റോഡിയാസ് വലതു കൈ കൊണ്ട് തട്ടിയാണ് പന്ത് വലയിൽ എത്തിച്ചതെന്ന് ബ്രസീൽ ഗോളി ആരോപിച്ചു. ഇതേതുടർന്ന് അഞ്ച് മിനിട്ടുകൾക്ക് ശേഷമാണ് റെഫറി ഗോൾ അംഗീകരിച്ചത്.ഫൗൾ കാണിച്ച ബ്രസീൽ താരങ്ങളായ ലുകാസ് ലിമ 72ാം മിനിട്ടിലും റെനേറ്റോ അഗസ്റ്റോ 88ാം മിനിട്ടിലും മഞ്ഞ കാർഡ് കണ്ടു. പെറു താരം യോഷിമർ യോതുനും ഫൗൾ കാണിച്ചതിന് മഞ്ഞ കാർഡ് കിട്ടി. അര്‍ജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ച ഡിയേഗോ 


മാറഡോണയ്ക്കുശേഷം മറ്റൊരു ദൈവത്തിന്റെ കൈ ഗോളായി റൂഡിഡാസിന്റെ ഗോളിനെ ലോകം വിശേഷിപ്പിച്ചു. എന്നാല്‍, അത് കാല്‍പ്പന്ത് കളിയുടെ ചാരുതയിലൂടെ ലോകത്തെ വിസ്മയിപ്പിച്ച ബ്രസീലിന്റെ ഹൃദയം പിളര്‍ന്ന ഗോളായി. 1987ന് ശേഷം ആദ്യമായാണ് കോപ അമേരിക്ക ഫുട്ബാളിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ ടീം പുറത്താകുന്നത്. എട്ടു തവണ കോപയിൽ മുത്തമിട്ട ടീമാണ് ബ്രസീൽ.