കോറോണ വൈറസ് (Covid 19) പടരുന്നത്  തടയാൻ മറ്റുള്ളവരുമായുള്ള  ഇടപെടലുകളിൽ  നിശ്ചിത അകലം പാലിക്കാൻ കേന്ദ്ര-സംസ്ഥാന  സർക്കരുകൾ ജനങ്ങൾക്ക്  നിർദ്ദേശം  നല്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ രസകരമായ ഒരു ഗാനവുമായി നമ്മുടെ പ്രിയ  ക്രിക്കറ്റ് താരം വീരേന്ദർ സേവാഗ് രംഗത്ത്. 


കൊറോണയെ നേരിടാൻ സാമൂഹിക അകലം പാലിക്കൽ  ആരോഗ്യ വകുപ്പ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് അതുമായി ചേരുന്ന  ഒരു ബോളിവുഡ് ഗാനം മുൻ  വെടിക്കെട്ട്  താരം തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 


Also read: കൊറോണ വൈറസ്: ഇന്ത്യയില്‍ ഇന്ന് മാത്രം രണ്ട് മരണം, ആകെ മരിച്ചവരുടെ എണ്ണം 6


സാഖി എന്ന  ചിത്രത്തിലെ 'ദുർ ദുർ സേ' എന്ന ഗാനമാണ് 'ഈ സമയത്ത് ഉചിതം' എന്ന അടിക്കുറിപ്പോടെ സേവാഗ് ഷെയർ ചെയ്തിരിക്കുന്നത്. 


ഇപ്പോഴത്തെ സാ ഹചര്യത്തിന്  അക്ഷരാർത്ഥത്തിൽ ചേരുന്നതാണ് പാട്ടിന്റെ വരികളും. ഗാനത്തിന്റെ വരികൾ  'ദൂരെ നിന്ന് സംസാരിക്കൂ.. അകലം പാലിക്കൂ.. അടുത്ത്  വരാതിരിക്കൂ.. എന്നെ തൊടരുത്.. ' എന്നിങ്ങനെയാണ്.  


സെവാഗിന്റെ ഈ ഗാനം  ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറൽ  ആകുകയാണ്.  


വീഡിയോ കാണാം: