മുംബൈ: അണ്ടർ 19 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ട്വിറ്ററിലൂടെയാണ് സച്ചിൻ ലോക കപ്പ് നേടിയ ഇന്ത്യന്‍ പുലിക്കുട്ടികളെ താരങ്ങളെ അഭിനന്ദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടീം വർക്കിലൂടെ മഹത്തായ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാകും. ലോക ചാമ്പ്യൻമാർക്ക് അഭിനന്ദനങ്ങൾ. നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഇവരെ നയിച്ച രാഹുൽ ദ്രാവിഡിനും പറസിനും അഭിനന്ദനങ്ങളെന്നും സച്ചിൻ ട്വീറ്റ് ചെയ്തു.


 



>


ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വഴിയാണ് താരങ്ങൾക്ക് സച്ചിന്‍ അഭിനന്ദനം അറിയിച്ചത്. ഫൈനലിൽ ഓസ്‌ട്രേലിയയെ 8 വിക്കറ്റിന് തകർത്താണ് ടീം ഇന്ത്യ ലോക കിരീടം ചൂടിയത്.