കരിപ്പൂർ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കിക്കറ്റ് താരങ്ങൾ രംഗത്ത്.  സച്ചിൻ, കൊഹ്ലി, രോഹിത് ശർമ്മ എന്നിവരാണ് കരിപ്പൂർ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി രംഗത്തെത്തിയത്.  ട്വിറ്ററിലൂടെയാണ് താരങ്ങൾ എത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


കരിപ്പൂരില്‍ വിമാനം തെന്നിയുണ്ടായ അപകടത്തില്‍പ്പെട്ടവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ദാരുണ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നുമാണ് സച്ചിന്‍ കുറിച്ചത്. 


 



 


കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നുമായിരുന്നു കൊഹ്ലിയുടെ ട്വീറ്റ്. 


 



 


കരിപ്പൂരിലെ വിമാനപകടത്തിൽപ്പെട്ട യാത്രക്കാര്‍ക്കും, ജീവനക്കാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും ഈ വാര്‍ത്ത ഞെട്ടല്‍ ഉളവാക്കുന്നതാണെന്നുമാണ് രോഹിത് ശര്‍മ്മ കുറിച്ചത്