ട്വന്റി-20 ലോകകപ്പില്‍ (T-20 WorldCup) സ്കോട്ലാൻഡ് (Scotland) ടീം ബം​ഗ്ലാദേശിനെതിരെ (Bangladesh) വിജയം നേടിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് സ്കോട്ലാൻഡിന്റെ ഏറ്റവും പുതിയ ജഴ്സിയാണ് (Jersey). ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് വച്ചാൽ സ്കോട്ലൻഡ് ക്രിക്കറ്റ് ടീമിന്റെ ടി-20 ലോകകപ്പ് ജഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് ഒരു 12 വയസ്സുകാരിയാണ്. റബേക്ക ഡൗണിയെന്ന സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ജഴ്സി ഒരുക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളിൽ കൂട്ടുകാരോടൊപ്പം തമാശ പങ്കിട്ടും കളിച്ചും നടക്കണ്ട പ്രായത്തിലാണ് തന്റെ ദേശീയ ടീമിന് ലോകകപ്പില്‍ മത്സരിക്കാനുള്ള ജഴ്‌സി പന്ത്രണ്ടുകാരി ഡിസൈന്‍ ചെയ്തത്. ഇതിന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്‌കോട്ലൻഡ് ടീം റബേക്കയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.


Also Read: T-20 WorldCup: 4 പന്തിൽ 4 വിക്കറ്റ്; ട്വന്റി-20 ലോകകപ്പില്‍ വിസ്മയമായി കെര്‍ട്ടിസ് കാംഫെര്‍


 


'ഇതാണ് നമ്മുടെ ടീമിന്റെ ജഴ്‌സി ഡിസൈന്‍ ചെയ്ത ഈസ്റ്റ് ലോതിയാനയിലെ ഹഡ്ഡിങ്റ്റണില്‍ നിന്നുള്ള പന്ത്രണ്ടുകാരി റബേക്ക ഡൗണി. ടീമിന്റെ ജഴ്‌സി ധരിച്ച് അവള്‍ ഇന്ന് നമ്മുടെ മത്സരം കണ്ടു'. ടെലിവിഷന്‍ സ്‌ക്രീനിന് മുന്നില്‍ സ്‌കോട്ലൻഡിന്റെ ജഴ്‌സി ധരിച്ച് ചിരിച്ചുനില്‍ക്കുന്ന റബേക്കയുടെ ചിത്രവും ക്രിക്കറ്റ് ടീം ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 


ജഴ്സി ഡിസൈൻ ചെയ്യുന്നതിനായി സ്‌കോട്ലൻഡ് ക്രിക്കറ്റ് ബോർഡ് ഒരു മത്സരം നടത്തിയിരുന്നു. ഈ മത്സരത്തിൽ ഒന്നാമത് എത്തിയ മത്സരാർത്ഥിയാണ് റെബേക്ക. രാജ്യത്തിലുടനീളമുള്ള 200 സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നാണ് റബേക്കയുടെ ജഴ്‌സി സ്‌കോട്ലൻഡ് ക്രിക്കറ്റ് ബോര്‍ഡ് തെരഞ്ഞെടുത്തത്. 


Also Read: T20 Wold Cup : ബംഗ്ലാദേശിനെ അട്ടമറിച്ച് സ്കോട്ട്ലാൻഡ്, ഒമാന് ടൂർണമെന്റിലെ ആദ്യ ജയം


 


സ്കോട്ട്ലൻഡ് ദേശീയ ചിഹ്നത്തിലെ കള്ളിമുൾച്ചെടിയിൽ നിന്നാണ് ഈ ഡിസൈന് വേണ്ടിയുള്ള നിറങ്ങൾ റെബേക്ക തെരഞ്ഞെടുത്തത്. പർപ്പിൾ നിറത്തിലുള്ള സ്കോട്ലാൻഡ് ടീമിന്റെ ജഴ്സി ഈ ലോകകപ്പിലെ ഏറ്റവും മികച്ച ജഴ്സികളിൽ ഒന്നാണ്. 


ലോകകപ്പില്‍ (WorldCup) തകര്‍പ്പന്‍ തുടക്കമാണ് സ്‌കോട്ലൻഡിന് (Scotland) ലഭിച്ചത്. കരുത്തരായ ബംഗ്ലാദേശിനെ (Bangladesh) അട്ടിമറിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് സ്കോട്ലൻഡ്. യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെ ആറ് റണ്‍സിനാണ് അവര്‍ അട്ടിമറിച്ച‌ത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.