T20 Wold Cup : ബംഗ്ലാദേശിനെ അട്ടമറിച്ച് സ്കോട്ട്ലാൻഡ്, ഒമാന് ടൂർണമെന്റിലെ ആദ്യ ജയം

ശക്തരായ ബംഗ്ലാദേശിനെ സ്കോട്ട്ലാൻഡ് ആറ് റൺസിന് തോൽപ്പിക്കുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 12:25 AM IST
  • ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്ടിഷ് ടീം നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു.
  • ജോർജ് മുൻസിടെയും ക്രിസ് ഗ്രീവിസിന്റെയും ഇന്നിങ്സിലാണ് സ്കോട്ട്ലാൻഡിന് പ്രതിരോധിക്കാഴൻ സാധിക്കുന്ന സ്കോർ നേടാൻ സാധിച്ചത്.
  • മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലദേശിന്റെ ഇന്നിങ്സ് നിശ്ചിത ഓവറിൽ 134ന് അവസാനിക്കുകയായിരുന്നു.
  • ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായതോടെ സമ്മർദ്ദത്തിലായ ബംഗ്ലാദേശ് മധ്യനിര നിരവധി ബോളുകൾ പാഴാക്കുകയും ചെയ്തു.
T20 Wold Cup : ബംഗ്ലാദേശിനെ അട്ടമറിച്ച് സ്കോട്ട്ലാൻഡ്, ഒമാന് ടൂർണമെന്റിലെ ആദ്യ ജയം

Dubai : ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ ആദ്യ ദിനത്തിൽ തന്നെ അട്ടിമറി, ശക്തരായ ബംഗ്ലാദേശിനെ സ്കോട്ട്ലാൻഡ് ആറ് റൺസിന് തോൽപ്പിക്കുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പപ്പു ന്യു ഗ്യുനിയക്കെതിരെ ആതിഥേയരായ ഒമാന് ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്ടിഷ് ടീം നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തു. ജോർജ് മുൻസിടെയും ക്രിസ് ഗ്രീവിസിന്റെയും ഇന്നിങ്സിലാണ് സ്കോട്ട്ലാൻഡിന് പ്രതിരോധിക്കാഴൻ സാധിക്കുന്ന സ്കോർ നേടാൻ സാധിച്ചത്. ബംഗ്ലാദേശിനായി മെഹെദി ഹസ്സൻ മൂന്നും മുസ്താഫിസുർ റഹ്മാൻ, ഷക്കീബ് അൽ ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

ALSO READ : Avi Barot: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം അവി ബറോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലദേശിന്റെ ഇന്നിങ്സ് നിശ്ചിത ഓവറിൽ 134ന് അവസാനിക്കുകയായിരുന്നു. ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായതോടെ സമ്മർദ്ദത്തിലായ ബംഗ്ലാദേശ് മധ്യനിര നിരവധി ബോളുകൾ പാഴാക്കുകയും ചെയ്തു. തുടർന്ന് കുറഞ്ഞ പന്തിൽ ജയം കണ്ടാത്താൻ വാലറ്റ നിരയ്ക്ക് സാധിച്ചില്ല. സ്കോട്ടിഷ് ടീമിനായി ബ്രാഡ് വീൽ മൂന്നും ഗ്രീവെസ് രണ്ട് വിക്കറ്റുകൾ വീതം നേടി.

ALSO READ : Sachin Tendulkar: സച്ചിനെ അതിശയിപ്പിച്ച ലെ​ഗ് സ്പിന്നർ, വീഡിയോ പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം

ഐസിസി ട്വന്റി ലോകകപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒമാൻ ജയം. പപ്പു ന്യു ഗ്യുനിയെ 10 വിക്കറ്റിനാണ് ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ഒമാൻ സ്വന്തമാക്കിയത്. 130 റൺസ് വിജയലക്ഷ്യം ഒമാൻ വെറും 13.4 ഓവറിലാണ് വിക്കറ്റ് ഒന്നും നഷ്ടമാകാതെ കണ്ടെത്തിയത്.

ALSO READ : T20 World Cup : ട്വന്റി20 ലോകകപ്പ് ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കവെ ഇന്ത്യൻ ടീമിൽ മാറ്റം

ലോകകപ്പിൽ നാളെ ഐർലാൻഡും നെതർലാൻഡും തമ്മിൽ ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ഇറങ്ങുന്ന ശ്രീലങ്കയുടെ എതിരാളി നമിബിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News