കൊൽക്കത്ത : ലോകകപ്പിൽ രണ്ടാമത്തെ അട്ടിമറിയുമായി നെതർലാൻഡ്സ്. ബംഗ്ലാദേശിനെ 87 റൺസിനാണ് നെതർലാൻഡ്സ് തകർത്തത്. ഡച്ച് ടീം ഉയർത്തിയ 230 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 142 റൺസിന് പുറത്താകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ പോൾ വാൻ മീക്കേരെനാണ് ബംഗ്ലാദേശിന്റെ ഇന്നിങ്സിനെ തകർത്തെറിഞ്ഞത്. ടൂർണമെന്റിൽ നെതർലാൻഡ്സ് നടത്തുന്ന രണ്ടാമത്തെ അട്ടിമറിയാണ്. നേരത്തെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ ഡച്ച് ടീം അട്ടിമറിച്ചിരുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് നെതർലാൻഡ്സ് ഒരു ലോകകപ്പ് രണ്ട് ജയം സ്വന്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ ടോസ് നേടിയ നെതർലാൻഡ്സ് ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ പതറിയ ഡച്ച് ഇന്നിങ്സ് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സിന്റെയും വെസ്ലി ബാറേസിയുടെയും പ്രകടന മികവിലാണ് 229 റൺസെടുക്കുന്നത്. എഡ്വർഡ്സും സൈബ്രാൻഡ് എങ്കെൽബ്രെച്ചിറ്റും ചേർന്നാണ് നെതർലാൻഡ്സിന്റെ ഭേജപ്പെട്ട നിലയിൽ എത്തിച്ചത്.


ALSO READ : Cricket World Cup 2023 : അവസാന പന്ത് വരെ നീണ്ട് നിന്ന ആവേശം; കിവീസിനെതിരെ കംഗാരുക്കൾക്ക് ജയം, രവീന്ദ്രയുടെ സെഞ്ചുറി പാഴായി


മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് അനയാസം ജയിക്കാമെന്ന് കരുതിയെങ്കിലും തുടക്കത്തിൽ തന്നെ ഡച്ച് സ്പിൻ ആക്രമണത്തിൽ പതറി പോയി. പിന്നീട് ഓരോ ഇടവേളകളിൽ ഡച്ച് ബോളർമാർ ബംഗ്ലദേശ് ബാറ്റർമാരെ ഡ്രസ്സിങ് റൂമിലേക്ക് മടക്കി. 35 റൺസെടുത്ത മെഹിദ് ഹസനാണ് ബംഗ്ലാദേശിനെ നാണക്കേഡിൽ നിന്നും രക്ഷപ്പെടുത്തിയത്. നാല് വിക്കറ്റ് എടുത്ത മീക്കേരെന് പുറമെ ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്ക്, കോളിൻ അക്കെർമാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.


ജയത്തോടെ നാല് പോയിന്റുമായി അവസാന സ്ഥാനത്ത് നിന്നും നെതർലാൻഡ്സ് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു. ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തേക്കും താഴുകയും ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാർ. നാളെ ലോകകപ്പിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ലഖ്നൗവിൽ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.