കൊൽക്കത്ത : ലോകകപ്പിൽ തുടർ തോൽവികൾക്ക് പിന്നാലെ അവസാനം പാകിസ്താന് ജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ വെച്ച് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനാണ് പാകിസ്താൻ തകർത്തത്. ബംഗ്ലാദേശ് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പാകിസ്താൻ 33 ഓവറിൽ മറികടക്കുകയായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിൽ അബ്ദുള്ള ഷെഫിഖും ഫഖർ സമാനും ചേർന്ന് നടത്തിയ പ്രകടനമാണ് പാക് ജയം അനയാസമാക്കിയത്. അതേസമയം ഒമ്പത് റൺസ് മാത്രമെടുത്ത പുറത്തായ പാക് നായകൻ ബാബർ അസം വീണ്ടും നിരാശപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ബംഗ്ലാദേശ് പാകിസ്തനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ബംഗ്ലാദേശ് 205 റൺസിന് പുറത്തായി. തുടക്കത്തിൽ വൻ തകർച്ചയിൽ നിന്നും ബംഗ്ലാദേശിനെ രക്ഷപ്പെടുത്തിയത് ഓപ്പണർ ലിട്ടൺ ദാസും മഹ്മുദുള്ളയുമാണ്. പിന്നീട് ഷക്കീബ് അൽഹസനും മെഹ്ദി ഹസനും ചേർന്ന് നടത്തിയ പ്രതിരോധമാണ് ബംഗ്ലാദേശിന്റെ സ്കോർ ബോർഡ് 200 കടത്തിയത്.


ALSO READ : Cricket World Cup 2023 : കൊൽക്കത്ത ബിരിയാണി, കെബാബ്, ചാപ്... ബംഗ്ലാദേശിനെതിരെ മത്സരത്തിന് മുന്നോടിയായി പാക് താരങ്ങൾ ഓർഡർ ചെയ്തത്


തുടക്കത്തിൽ ഷഹീൻ ആഫ്രീദിയുടെ ബോളിങ് ആക്രമണത്തിലാണ് ബംഗ്ലാദേശിന്റെ ബാറ്റിങ് തകർന്നടിഞ്ഞത്. വാലറ്റത്തെ മുഹമ്മദ് വസീം ജൂനിയർ പിഴതെറിഞ്ഞതോടെ 204ന് ബംഗ്ലാദേശിന്റെ ഇന്നിങ്സ് ഒതുങ്ങി. അഫീദിക്കൊപ്പം വസീം ജൂനിയറും മൂന്ന് വിക്കറ്റെടുത്തു. ഇരുവർക്കും പുറമെ ഹാരിസ് റൗഫ് രണ്ടും ഇഫ്തിഖർ അഹമ്മദും ഉസാമ മിറും ഓരോ വിക്കറ്റുകൾ വീതം നേടി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ശക്തമായ പ്രകടനമാണ് തുടക്കത്തിൽ കാഴ്ചവെച്ചത്. ഓപ്പണിങ് താരങ്ങളായ അബ്ദുള്ള ഷെഫിഖും ഫഖർ സമാനും ചേർന്ന് 128 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചു. ക്യാപ്റ്റൻ ബാബർ അസം നിരാശപ്പെടുത്തിയെങ്കിലും മുഹമ്മദ് റിസ്വാനും ഇഫ്തിഖർ അഹമ്മദും ചേർന്ന് തനിമയത്തോടെ ബാറ്റി വീശി പാകിസ്താൻ ടൂർണമെന്റിലെ മൂന്നാം ജയം സമ്മാനിച്ചു. ബംഗ്ലാദേശിനായി മെഹ്ദി ഹസനാണ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്. 


കഴിഞ്ഞ നാല് മത്സരങ്ങളിലെ തുടർ തോൽവികൾക്ക് പിന്നാലെ പാകിസ്താന്റെ ഇന്നത്തെ ജയം. ഇതോടെ പാകിസ്താൻ ലോകകപ്പ് പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കെത്തി. എന്നിരുന്നാലും പാകിസ്താന്റെ സെമി പ്രവേശനം ഇനിയും വിദൂരതിയലാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.