Cricket World Cup 2023 : പൂജ്യന്മാരായി മൂന്ന് മുൻനിര ബാറ്റർമാർ ; ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം തകർച്ചയിൽ
Cricket World Cup 2023 vs Australia : മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യക്കെതിരെ 200 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്.
ചെന്നൈ : ലോകകപ്പിൽ ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. ക്യാപ്റ്റൻ രോഹിത് ശർമയുൾപ്പെടെ മൂന്ന് മുൻ നിര ബാറ്റർമാർ റൺസൊന്നുമെടുക്കാതെയാണ് ഇന്ത്യൻ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഇന്ത്യൻ സ്കോർ വെറും രണ്ട് റൺസ് മാത്രം നിൽക്കെയാണ് മൂന്ന് മുൻനിര വിക്കറ്റുകളാണ് ഓസീസ് പേസർ തകത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 199 റൺസിന് പുറത്താകുകയായിരുന്നു.
രോഹിത്തിന് പുറമെ, ഓപ്പണറായ ഇഷാൻ കിഷൻ, നാലമനായി ഇറങ്ങിയ ശ്രെയസ് അയ്യർ എന്നിവരാണ് ഇന്ത്യൻ സ്കോർ ബോർഡിന് കാര്യമായ സംഭവാനകൾ ഒന്നും നൽകാതെ പുറത്തായത്. പേസർമാരായ മിച്ചൽ സ്റ്റാർക്കും, ജോഷ് ഹെസ്സെൽവുഡും ചേർന്നാണ് ഇന്ത്യയുടെ മുൻ നിരയെ പൂജ്യന്മാരാക്കി മടക്കിയത്. മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ സ്റ്റാർക്കിന് മുന്നിൽ അടിപതറുകയായിരുന്നു ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണിങ്ങായി ഇറങ്ങിയ ഇഷാൻ കിഷൻ. ക്യാപ്റ്റൻ രോഹിത് ശർമയെ എൽബിഡബ്ലിയുവിലൂടെയാണ് ഹെസ്സെൽവുഡ് പുറത്താക്കിയത്. റിവ്യു ചെയ്തെങ്കിലും ഫീൽഡ് അമ്പയറുടെ തീരുമാനത്തോടെ അനുകൂലിക്കുകയായിരുന്നു തേർഡ് അമ്പയർ. ഡേവിഡ് വാർണർക്ക് ക്യാച്ച് നൽകിയായിരുന്നു ശ്രെയസിന്റെ പുറത്താകൽ. വിരാട് കോലിയും കെ.എൽ രാഹുലുമാണ് ക്രീസിലുള്ളത്.
ALSO READ : Cricket World Cup 2023 : ലോകകപ്പ് കാണാൻ ജിബികൾ ഒഴുകും... ഒരു മത്സരം ഓൺലൈനിൽ കാണാൻ എത്രത്തോളം ഡാറ്റ വേണം
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യയുടെ സ്പിൻ ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. തുടക്കത്തിൽ തന്നെ തകർന്ന ഓസീസ് ഇന്നിങ്സ് ഡേവിഡ് വാർണർ - സ്റ്റീവ് സ്മിത്ത് സഖ്യത്തിന് ബലത്തിലാണ് മുന്നോട്ട് പോയത്. 17-ാം ഓവറിൽ 45 റൺസ് നേടിയ വാർണർ പുറത്തായത്തോടെ ഇന്ത്യ പിടിമുറുക്കി. പിന്നീട് താളം നഷ്ടപ്പെട്ട സ്മിത്തിനെയാണ് ക്രീസിൽ കാണാനായത്.
രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും ഓസീസിനെ വട്ടം കറക്കി. കൂട്ടത്തിൽ ജഡേജയായിരുന്നു കൂടുതൽ അപകടകാരി. സ്മിത്ത് (46), ലാബുഷെയിൻ (27), അലക്സ് ക്യാരി (0) എന്നിവരെ ജഡേജ മടക്കി അയച്ചു. വാലറ്റത്ത് 35 പന്തിൽ 28 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനമാണ് ഓസീസിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.
10 ഓവറിൽ 28 റൺസ് വഴങ്ങിയ ജഡേജ 3 വിക്കറ്റുകൾ വീഴ്ത്തി. 10 ഓവറിൽ 42 റൺസ് വഴങ്ങിയ കുൽദീപ് 2 വിക്കറ്റും 10 ഓവറിൽ 34 റൺസ് വഴങ്ങിയ അശ്വിൻ 1 വിക്കറ്റും സ്വന്തമാക്കി. 2 വിക്കറ്റുമായി ജസ്‌പ്രീത് ബുംറയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.