Cricket World Cup 2023 : ലോകകപ്പ് കാണാൻ ജിബികൾ ഒഴുകും... ഒരു മത്സരം ഓൺലൈനിൽ കാണാൻ എത്രത്തോളം ഡാറ്റ വേണം

Cricket World Cup 2023 Online Streaming : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായിട്ടാണ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നത്.

Written by - Jenish Thomas | Last Updated : Oct 8, 2023, 04:54 PM IST
  • സ്റ്റേഡിയത്തിൽ നേരിട്ട് പോയി കാണാൻ സാധിക്കാത്ത നിരവധി പേരാണ് ലോകകപ്പ് മത്സരങ്ങൾക്കായി ടെലിവിഷനെയും ഓൺലൈനിനെയും ആശ്രയിക്കുന്നത്.
  • ഇത്തവണ റെക്കോർഡ് കാണികൾ ക്രിക്കറ്റ് മത്സരം ഓൺലൈനിലൂടെ കാണാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.
Cricket World Cup 2023 : ലോകകപ്പ് കാണാൻ ജിബികൾ ഒഴുകും... ഒരു മത്സരം ഓൺലൈനിൽ കാണാൻ എത്രത്തോളം ഡാറ്റ വേണം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് തുടക്കമായിരിക്കുകയാണ്. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്കുള്ള സന്തോഷവാർത്തയായിരുന്ന ലോകകപ്പ് മത്സരങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സൗജന്യമായി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുമെന്നത്. സ്റ്റേഡിയത്തിൽ നേരിട്ട് പോയി കാണാൻ സാധിക്കാത്ത നിരവധി പേരാണ് ലോകകപ്പ് മത്സരങ്ങൾക്കായി ടെലിവിഷനെയും ഓൺലൈനിനെയും ആശ്രയിക്കുന്നത്. ഇത്തവണ റെക്കോർഡ് കാണികൾ ക്രിക്കറ്റ് മത്സരം ഓൺലൈനിലൂടെ കാണാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ.

ഓൺലൈനിലൂടെ വലിയ ഒരു വിഭാഗം കായിക പ്രേമികൾ ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധ്യതയേറെയാണ്. എന്നാൽ കായിക പ്രേമികളെ വലയ്ക്കുന്നത് മത്സരങ്ങൾ കാണാൻ ചിലവഴിക്കുന്ന ഡാറ്റയെ കുറിച്ചാണ്. ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്ന മത്സരം മുഴുവൻ കാണാൻ കൂടുതൽ ജിബികൾ ചിലവഴിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. കുറഞ്ഞത് ഒരു മത്സരം മൊബൈലിൽ കാണാൻ ഒരു കായിക പ്രേമി ചുരുങ്ങിയത ഏത്ര ഡാറ്റ ചിലവഴിക്കേണ്ടി വരുമെന്ന് പരിശോധിച്ച് നോക്കാം...

ALSO READ : ICC World Cup 2023: ഇന്ത്യയുടെ കളി നിങ്ങൾക്ക് സൗജന്യമായി മൊബൈലിൽ എങ്ങനെ കാണാം?

ലോകകപ്പ് മത്സരങ്ങൾ നല്ല ക്ലാരിറ്റിയോടെ കാണാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ  നിർദേശിക്കുന്നത് മൂന്ന് വീഡിയോ ക്വാളിറ്റികളാണ്. എച്ച്ഡി, ഫുൾ എച്ച്ഡി, 4കെ റെസല്യൂഷനുകളിൽ മത്സരങ്ങളുടെ സ്ട്രീമിങ് സുഗമമായി കാണാൻ സാധിക്കന്നതാണ്. എന്നാൽ ചില നെറ്റ്വർക്കിൽ ഈ സുഗമമായ സ്ട്രീമിങ് ലഭിക്കണമെന്നില്ല.

എച്ച്ഡി സ്ട്രീമിങ്

എച്ച്ഡി സ്ട്രീമിങ്ങിൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ കുറഞ്ഞത് 5 എംബിപിഎസ് ഡൗൺലോഡ് സ്പീഡാണ് വേണ്ടത്.

ഫുൾ എച്ച്ഡി

8 എംബിപിഎസ് ഡൗൺലോഡ് സ്പീഡാണ് വേണ്ടത് ഫുൾ എച്ച്ഡി സ്ട്രീമിങ് തടസ്സമില്ലാതെ കാണുന്നതിനായി

4കെ

25 എംബിപിഎസ് ഡൗൺലോഡ് സ്പീഡാണ് വേണ്ടത് 4കെ സ്ട്രീമിങ് തടസ്സമില്ലാതെ കാണുന്നതിനായി

ഈ കണക്ക് പ്രകാരം ഒരു മൂന്ന് മണിക്കൂർ മത്സരം കാണാൻ ചിലവഴിക്കേണ്ട ഡാറ്റ എത്രയാകും. കണക്ക് കൂട്ടി പരിശോധിക്കാം. അതിന്റെ ഫോർമുല ഇങ്ങനെയാണ്: 

ഉപയോഗിക്കുന്ന ഡാറ്റ= ഡൗൺലോഡ് സ്പീഡ് X മത്സരത്തിന്റെ ദൈർഘ്യം/8 എന്ന ഫോർമുല ഉപയോഗിച്ചാണ് ഡാറ്റ ഉപയോഗിത്തിന്റെ കണക്ക് കൂട്ടാൻ സാധിക്കുന്നതാണ്.

അങ്ങനെയാണ് എച്ച്ഡി സ്ട്രീമിങ്ങിൽ ഒരു മത്സരം മൂന്ന് മണിക്കൂർ കണ്ടാൽ ചിലവഴിക്കേണ്ടത് 1.875 ഡാറ്റയാണ്. ഫുൾ എച്ച്ഡിയാണെങ്കിൽ ആ മത്സരം കാണാൻ വേണ്ടി ചിലവഴിക്കേണ്ടി വരുന്നത് 3ജിബിയാണ്. 4കെ സ്ട്രീമിങ്ങിന് 9.375 ജിബി വരെ ഉപയോഗിക്കേണ്ടി വരും ഒരു മൂന്ന് മണിക്കൂർ മത്സരം കാണാൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News