ബെംഗളൂരു : ലോകകപ്പിൽ നെതർലാൻഡ്സിനെതിരെയുഉള്ള മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ ഇന്ത്യൻ ഇന്ന് ഡച്ച് ടീമിനെതിരെ ഇറങ്ങിയിരിക്കുന്നത്. അതേസമയം ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകും ഡച്ച് ടീം ലക്ഷ്യവെക്കുക. ജയം നേടിയാൽ നെതർലാൻഡ്സിന് 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

സെമിക്ക് മുന്നോടിയായി ഒരു പരിശീലന മത്സരമായിട്ടാകും ഇന്നത്തെ മത്സരത്തെ ഇന്ത്യ  കാണുന്നത്. അതിനാൽ പ്രധാന താരങ്ങൾക്ക് ഇന്ന് വിശ്രമം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിന് തുനിയാതെയാണ് ഇന്ത്യ ഇന്ന് ഡച്ച് ടീമിനെതിരെ ഇറങ്ങുന്നത്. ഒരുമാറ്റം വരുത്താതെയാണ് ഇന്ത്യ ഇന്ന് ചിന്നസ്വാമി സ്റ്റേഡയത്തിൽ അണിനിരക്കുന്നത്. നെതർലാൻഡ്സും മാറ്റമില്ലാതെയാണ് ഇന്നിറങ്ങിയിരിക്കുന്നത്.


ALSO READ : Cricket World Cup 2023 : ബൈ..ബൈ പാകിസ്താൻ; അടിത്തട്ടിൽ നിന്നും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിലേക്ക്


ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര


നെതർലാൻഡ്സിന്റെ സാധ്യത പ്ലേയിങ് ഇലവൻ - മാക്സ് ഒ'ഡോവ്ഡ്, വെസ്ലി ബാറേസി, കോളിൻ അക്കെർമാൻ, സൈബ്രാൻഡ് എഞ്ചെബ്രെച്ച്ട്, സ്കോട്ട് എഡ്വേർഡ്സ്, ബാസ് ഡി ലീഡ്, തേജ നിഡമൻറ്രു, ലോഗൻ വാൻ ബീക്ക്, റോൾഫ് വാൻ ഡെർ മേർവ്, ആര്യൻ ദത്ത്, പോൾ വാൻ മീക്കേരൻ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.