കൊൽക്കത്ത : ഇംഗ്ലണ്ടിനെതിരെയുള്ള നിർണായക മത്സരത്തിൽ തോറ്റ് പാകിസ്താൻ ഐസിസി ലോകകപ്പിന്റെ പുറത്ത്. ഇംഗ്ലണ്ടിനോട് 93 റൺസിനാണ് പാകിസ്താന്റെ തോൽവി. ഇംഗ്ലീഷ് ടീം ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് സംഘത്തിന് 244 റൺസെടുക്കാനെ സാധിച്ചുള്ളൂ. സെമിയിൽ പ്രവേശിക്കണമെങ്കിൽ പാകിസ്താൻ ഇംഗ്ലണ്ടിനെ 6.2 ഓവറിൽ തോൽപ്പിക്കണമായിരുന്നു, എന്നാൽ നിർണയാക മത്സരത്തിൽ ജയം പോലും നേടാനാകാതെയാണ് പാകിസ്താന്റെ വിടവാങ്ങൽ. ജയത്തോടെ ഇംഗ്ലണ്ട് 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും നേടി.
ടോസ് നഷ്ടമായതോടെ പാകിസ്താന്റെ സെമി പ്രവേശനത്തിനുള്ള പ്രതീക്ഷ കെട്ടണയുകയായിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെതിരെ ആദ്യം ബാറ്റിങ് തിരിഞ്ഞെടുത്തു. ബെൻ സ്റ്റോക്സിന്റെയും ജോ റൂട്ടിന്റെയും ഓപ്പണർ ജോണി ബെയർസ്റ്റോയുടെയും പ്രകടന മികവിലാണ് ഇംഗ്ലീഷ് ടീം പാകിസ്താനെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. പിന്നീട് അസാധ്യമായ ജയം നേടിയാൽ മാത്രമെ പാകിസ്താൻ സെമി പ്രവേശനം സാധ്യതയുണ്ടാിരുന്നുള്ളൂ.
ALSO READ : Aus vs Ban: ബംഗ്ലാദേശിന്റെ തലയില്‍ ഇടിത്തീയായി മാര്‍ഷ്; ഓസീസിന് തകര്‍പ്പന്‍ ജയം
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനാകട്ടെ ഒരു ആശ്വാസം ജയം പോലും നേടാൻ സാധിക്കാതെയാണ് ലോകകപ്പിൽ നിന്നും പടി ഇറങ്ങുന്നത്. തുടക്കത്തിൽ ഓപ്പണർമാർ പുറത്തായി സമ്മർദ്ദത്തിലായ പാകിസ്താനെ കരകയറ്റിയത് ക്യാപ്റ്റൻ ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും സൽമാൻ അലി അഘായുടെയും ഇന്നിങ്സായിരുന്നു.അവസാന ഓവറുകളിൽ ഹാരിസ് റൌഫ് നടത്തിയ ചെറുത്ത് നിൽപ്പാണ് പാക് സ്കോർ ബോർഡ് 200 കടത്താൻ സഹായിച്ചത്.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ആദിൽ റഷീദ്, ഗസ് അറ്റ്കിൻസൺ, മോയിൻ അലി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. ക്രിസ് വോക്സിനാണ് മറ്റൊരു വിക്കറ്റ്. ജയത്തോട് ഇംഗ്ലണ്ട് 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടി. ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ ഏഴ് സ്ഥാനക്കാരും സംഘാടകരുമായ പാകിസ്താനുമാണ് ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടുന്ന ടീമുകൾ. ജയത്തോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടി. സംഘാടകരായ പാകിസ്താന് പുറമെ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അഫ്ഗാനിസ്ഥാൻ,. ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടിട്ടുള്ളത്. നാളെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ നെതർലാൻഡ്സിന് ജയിക്കാൻ സാധിച്ചാൽ ഡച്ച് ടീമിനും ചാമ്പ്യൻസ് ട്രോഫി യോഗ്യത ലഭിക്കും. അല്ലാത്തപക്ഷം ബംഗ്ലാദേശ് യോഗ്യത നേടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.