World Cup 2023 : തുടക്കം തന്നെ നിർണായകം; ലോകകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു, എതിരാളികൾ കംഗാരുക്കൾ
Cricket World Cup 2023 India vs Australia : ചെന്നൈയിലെ ചെപ്പോക്കിൽ വെച്ചാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയെ നേരിടുക
ചെന്നൈ : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമയും സംഘവും ഇന്ന് ആദ്യ മത്സരത്തിൽ ഇറങ്ങും. ആറാം ലോക കിരീടം ലക്ഷ്യമിടുന്ന ഓസ്ട്രേലിയയാണ് ഇന്ത്യ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. ചെന്നൈ ചെപ്പോക്കിൽ വെച്ച് നടക്കുന്ന മത്സരത്തിന്റെ ടോസ് ഉച്ചയ്ക്ക് 1.30ന് ഇടും. രണ്ട് മണിയോടെ ബാറ്റിങ് ആരംഭിക്കും. സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്ന ഇന്ത്യ ഓസീസിനെതിരെ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നതുമില്ല.
ലോക ഒന്നാം റാങ്ക് തിളക്കത്തിലാണ് ഇന്ത്യ കംഗാരുക്കെതിരെ ഇന്ന് ഇറങ്ങുക. അതേസമയം ഓപ്പണർ ശുഭ്മാൻ ഗിൽ ഡെങ്കിപ്പനിയെ തുടർന്ന ടീമിൽ നിന്നും വിട്ടു നിൽക്കുന്നതാണ് ഇന്ത്യയെ ബാറ്റിങ്ങിൽ വലയ്ക്കുന്നത്. പകരം യുവതാരം ഇഷാൻ കിഷനെ രോഹിത് ഓപ്പണിങ്ങിൽ പരിക്ഷിച്ചേക്കും. നാലാമനായി ശ്രേയസ് അയ്യരെ തന്നെ പരീക്ഷിക്കാനാണ് സാധ്യത. അതേസമയം ബോളിങ്ങിൽ മൂന്നാമതൊരു സ്പിന്നറെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്ന് മത്സരത്തിന് മുന്നോടിയായിട്ടുള്ള വാർത്തസമ്മേളനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞിരുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പുറമെ ആർ അശ്വിനും കുൽദീപ് യാദവുമാകാം പ്ലേയിങ് ഇലവനിൽ ഇടാൻ സാധ്യതയുള്ളത്.
ALSO READ : ICC World Cup 2023: ഇന്ത്യയുടെ കളി നിങ്ങൾക്ക് സൗജന്യമായി മൊബൈലിൽ എങ്ങനെ കാണാം?
മറിച്ച് ഓസീസ് ക്യാമ്പിലാകാട്ടെ മാർക്ക്സ് സ്റ്റോയിനിസിന്റെ പരിക്കാണ് ആശങ്ക ഉളവാക്കുന്നത്. അതേസമയം ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ പരിക്ക് ഭേദമായി തിരികെ ടീമിനൊപ്പം ചേർന്നത് കംഗാരുക്കൾ ആശ്വാസമായിരിക്കുകയാണ്. ഇന്ത്യൻ പിച്ചിന്റെ സ്വഭാവം നല്ല പോലെ അറിയാവുന്ന ഓസീസ് താരങ്ങൾക്ക് ടൂർണമെന്റ് അത്രകണ്ട വെല്ലിവിളി സൃഷ്ടിക്കുന്നതല്ല. സ്പിന്നർമാർ കളി നിയന്ത്രിക്കാൻ സാധ്യതയുള്ളതിനാൽ ആഡം സാംപയെ പാറ്റ് കമ്മിൻസ് തന്റെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും.
ചെന്നൈയിൽ മൂന്ന് തവണ ലോകകപ്പിൽ ഇറങ്ങിട്ടുള്ള കംഗാരുക്കൾക്ക് 100% ആണ് വിജയശതമാനം. ഇന്ത്യ ഉൾപ്പെടെയുള്ള ടീമുകളെയാണ് ഓസീസ് ചെപ്പോക്കിൽ തോൽപ്പിച്ചിട്ടുള്ളത്. ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ചെപ്പോക്കിൽ നടന്ന അവസാന എട്ട് മത്സരങ്ങളിൽ ആറിലും ജയച്ചിത് ആദ്യ ബാറ്റ് ചെയ്ത ടീമായിരുന്നു. 2019 ലോകകപ്പിന് ശേഷം ഏകദിനത്തിൽ 12 തവണ നേർക്കുനേരയെത്തിയപ്പോൾ ഇരു ടീമുകളും ആറ് വീതം ജയം സ്വന്തമാക്കിട്ടുണ്ട്.
ഇന്ത്യ-ഓസ്ട്രേലിയ സാധ്യത പ്ലേയിങ് ഇലവൻ
ഇന്ത്യ- രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര
ഓസ്ട്രേലിയ - ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്സ്വൽ, കാമറൂൺ ഗ്രീൻ, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹെസ്സെൽവുഡ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.