12 വർഷത്തിന് ശേഷം വീണ്ടും ലോകകപ്പിൽ മുത്തമിടാൻ ഒരുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധകർക്ക് വീണ്ടും നിരാശ. 2003ലെ നേരിട്ട അപമാനത്തിന് ഒരു മറുപടി നൽകാമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ കടം വീണ്ടും വർധിക്കുകയല്ലാതെ മറ്റൊരു ഫലം ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നുമുണ്ടായില്ല. അപരാജിതരായി ലോകകപ്പിന്റെ ഫൈനലിൽ എത്തിയ രോഹിത് ശർമയും സംഘവും കഴിവിന്റെയും പ്രകടന മികവിന്റെ കാര്യത്തിൽ ഒരു കുറവുമുള്ളവരല്ല. അത് ലോകകപ്പിലെ കഴിഞ്ഞ മത്സരങ്ങൾ എല്ലാം വ്യക്തമാക്കി തന്നിട്ടുള്ളതാണ്. എന്നാൽ ഭാഗ്യമെന്ന ഘടകം ഇപ്പോഴും ഇന്ത്യൻ ടീമിൽ നിന്നും മാറി നിൽക്കുന്നുണ്ട്. സെമി നിർഭാഗ്യം മറികടന്ന് രോഹിത്തും സംഘവും ഫൈനലിൽ എത്തിയപ്പോൾ അവിടെ നേരിട്ടത് ഭാഗ്യക്കേട് തന്നെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേൾക്കുന്നവർക്ക് ഇതൊക്കെ ഒരു അന്ധവിശ്വാസമല്ലേ എന്ന് തോന്നും. ചരിത്രം അത് വാസ്തവം അല്ലേ എന്ന് തിരിച്ച് ചോദിച്ചേക്കും. അതേ, പറഞ്ഞ് വരുന്നുത് കഴിഞ്ഞ 12 വർഷമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കാണാതെ പോകുന്നു മലയാളി സാന്നിധ്യത്തെ കുറിച്ചാണ്. 2011ന് ശേഷം നടന്ന ഏകദിനം, ടി20 ലോകകപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഒരു മലയാളി പോലും ഇടം നേടിട്ടില്ല. ഈ കാലയളവിൽ ഇന്ത്യ ഒരു തവണ പോലും ലോകകപ്പിൽ മുത്തമിട്ടിട്ടിമില്ല. അതിപ്പോൾ 1983 തൊട്ട് പരിശോധിച്ചാലും മലയാളി അസാന്നിധ്യമെന്ന് നിർഭാഗം ഇന്ത്യൻ ടീമിനെ വേട്ടയാടുന്നുണ്ട്. 1983ലെ ലോകകപ്പിന് ശേഷം ഒരു മലയാളി ഇന്ത്യയുടെ ലോകകപ്പ് ടീമിന് ഇടം നേടുന്നത് 2007ലും 2011ലുമാണ്. ഈ മൂന്ന് തവണ മാത്രമാണ് ഇന്ത്യ ലോകകപ്പ് ഉയർത്തിട്ടുള്ളത്.


ALSO READ : Cricket World Cup 2023 : ഫൈനലിൽ 'തലയുടെ വിളയാട്ടം'; കംഗാരുക്കൾ ഇനി ആറാം തമ്പുരാക്കന്മാർ, ഇന്ത്യയെ തോൽപ്പിച്ചത് ആറ് വിക്കറ്റിന്


കപിലിന്റെ കറുത്ത കുതിരകളിലെ മലയാളി


1983ൽ കറുത്ത കുതിരകളായി എത്തിയ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ച് പ്രഥമ ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ സ്ക്വാഡിൽ ഒരു മലയാളി ഉണ്ടായിരുന്നു. സുനിൽ വൽസൻ എന്ന മലായളിയായ മീഡിയം പേസർ കപിൽ ദേവിന്റെ കറുത്ത കുതിരകളുടെ ഭാഗമായിരുന്നു. എന്നാൽ 1983 ലോകകപ്പിന്റെ ഒരു മത്സരത്തിൽ പോലും സുനിലിന് ഇന്ത്യക്ക് വേണ്ടി ജേഴ്സി അണിയാൻ സാധിച്ചില്ല. പക്ഷെ സുനിലിന്റെ സാന്നിധ്യം കൊണ്ട് മലയാളി ഭാഗ്യമെന്ന ഘടകം ഇന്ത്യയെ പിന്തുണച്ചു. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടു. 


ഇന്ത്യയുടെ ഭാഗ്യശ്രീ


പിന്നീട് ഇന്ത്യൻ ടീമിൽ പല മലയാളികൾ വന്നെങ്കിലും, ഇന്ത്യൻ ടീമിൽ സജീവമായിരുന്ന താരമായിരുന്നു എസ് ശ്രീശാന്ത്. മലയാളി പേസർ ഭാഗമായ 2007 പ്രഥമ ട്വന്റി-20 ലോകകപ്പും 2011 ഏകദിന ലോകകപ്പും ഇന്ത്യ ഉയർത്തി. ടി20 ലോകകപ്പ് ഇന്ത്യ ഉയർത്തിയപ്പോൾ ടീമിന്റെ അഭിവാജ്യഘടകമായിരുന്നു ശ്രീശാന്ത്. 2007 ലോകകപ്പ് സെമിയിലെയും ഫൈനലിലെയും ശ്രീയുടെ പ്രകടനം ഒരിക്കലും മറക്കാനും സാധിക്കില്ല. 2011ൽ മറ്റൊരു താരത്തിന് പരിക്കേറ്റ് ഇന്ത്യൻ സ്ക്വാഡിലുണ്ടായ ഒഴിവലേക്കാണ് ശ്രീശാന്ത് എത്തിയത്. ഇന്ത്യയുടെ ആദ്യ മത്സരത്തിലും ശ്രീലങ്കയ്ക്കെതിരെയുള്ള ഫൈനൽ മത്സരത്തിലുമാണ് എം എസ് ധോണി ശ്രീശാന്തിന് അവസരം നൽകിയത്. എന്നാൽ തീരെ നിറം മങ്ങിയ പ്രകടനമായിരുന്നു ശ്രീ ഈ രണ്ട് മത്സരങ്ങളിലും കാഴ്ചവെച്ചിരുന്നത്. എന്നിരുന്നാലും ഭാഗ്യശ്രീയുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയുടെ 28 വർഷത്തെ കാത്തിരിപ്പിന് അന്ന് വിരാമം കുറിച്ചു.


ഇനിയൊരു മലയാളി ഭാഗ്യം


ഇന്ത്യൻ ടീമിൽ ഇനി മലയാളി ഭാഗ്യമായി എത്താൻ സഞ്ജു സാംസൺ മാത്രമാണുള്ളത്. ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയപ്പോൾ സഞ്ജുവിനെ ബിസിസിഐ സെലക്ടമാർ തഴഞ്ഞു. ഒപ്പം മലയാളി ഭാഗ്യത്തെ കൂടിയാണ് സെല്കടമാർ ഒഴിവാക്കിയത്. ഇതിൽ ഇനി വാസ്തവം ഉണ്ടോ എന്നറിയാൻ മറ്റൊരു ലോകകപ്പും അതിനുള്ള ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യം ഉണ്ടാകുമ്പോഴാണ്...



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.