Cricket World Cup 2023 : ഫൈനലിൽ 'തലയുടെ വിളയാട്ടം'; കംഗാരുക്കൾ ഇനി ആറാം തമ്പുരാക്കന്മാർ, ഇന്ത്യയെ തോൽപ്പിച്ചത് ആറ് വിക്കറ്റിന്

Cricket World Cup 2023 Final : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ഓസ്ട്രേലിയ തോൽപ്പിച്ചത്

Written by - Jenish Thomas | Last Updated : Nov 19, 2023, 09:55 PM IST
  • ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് ഓവർ ബാക്കി നിൽക്കവെ മറികടക്കുകയായിരുന്നു.
  • ഓപ്പണർ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറിയുടെ മികവിലാണ് ഓസീസിന്റെ ആറാം ഏകദിന കിരീട നേട്ടം.
Cricket World Cup 2023 : ഫൈനലിൽ 'തലയുടെ വിളയാട്ടം'; കംഗാരുക്കൾ ഇനി ആറാം തമ്പുരാക്കന്മാർ, ഇന്ത്യയെ തോൽപ്പിച്ചത് ആറ് വിക്കറ്റിന്

അഹമ്മദബാദ് : നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയയ്ക്ക് ആറാം ഐസിസി ഏകദിന ലോകകപ്പ് കിരീടം. ആറ് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യയെ ഓസ്ട്രേലിയ തകർത്തത്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ ഏഴ് ഓവർ ബാക്കി നിൽക്കവെ മറികടക്കുകയായിരുന്നു. ഓപ്പണർ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ചുറിയുടെ മികവിലാണ് ഓസീസിന്റെ ആറാം ഏകദിന കിരീട നേട്ടം.

ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ആദ്യം ബാറ്റിങ് ചെയ്യാൻ അനുവദിക്കുകയായിരുന്നു ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഇന്ത്യൻ നായകൻ രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കംഗാരുക്കൾ ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. മോശം ഷോട്ടുകൾ കൊണ്ട് ഇന്ത്യൻ ബാറ്റർമാർ വിക്കറ്റുകൾ കളഞ്ഞു മുടിക്കുകയായിരുന്നു. അതിന് ഉദ്ദാഹരണമായിരുന്നു ശുഭ്മാൻ ഗില്ലിന്റെയും രോഹിത് ശർമ്മയുടെയും സൂര്യകുമാറിന്റെയും വിക്കറ്റുകൾ. കൂടാതെ ഓസ്ട്രേലിയൻ താരങ്ങളുടെ മികച്ച ഫീൽഡിങ്ങും ഇന്ത്യൻ പ്രകടനത്തിൽ വിലങ് തടിയായി.

ALSO READ : Cricket World Cup Final 2023 : സ്മിത്തിന്റെ വിക്കറ്റ് ഔട്ടല്ലായിരുന്നു; ട്രാവിസ് ഹെഡ് വേണ്ട എന്നു പറഞ്ഞതുകൊണ്ട് റിവ്യും ചെയ്തില്ല, വീഡിയോ

ഓസീസ് സമ്മർദ്ദത്തിൽ പതറിയെ ഇന്ത്യയെ കരകയറ്റിയത് രാഹുലും കോലിയും ചേർന്നാണ്. അർധവ സെഞ്ചുറി നേടിയ കോലി അപ്രതീക്ഷിതമായി പുറത്തായതോടെ വീണ്ടും ഇന്ത്യൻ സ്കോർ ബോർഡിനെ സാരമായി ബാധിച്ചു. ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി രവീന്ദ്ര ജഡേജയെ സൂര്യകുമാറിന് മുമ്പായി കളത്തിലേക്ക് വിട്ടെങ്കിലും രോഹിത്തിന്റെ ആ തീരുമാനം ഇന്ത്യക്ക് രക്ഷയായില്ല. രാഹുൽ പ്രതിരോധം ഒരുവിധം സഹായകമായെങ്കിലും ഒരു വലിയ സ്കോർ ബോർഡ് അത് സാധിച്ചില്ല. അവാസന ഓവറുകളിൽ വാലറ്റക്കാർ നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യക്ക് പ്രതിരോധിക്കാവുന്ന സ്കോർ നൽകിയത്. ഏഴ് ബോളമാരെ അണിനിരത്തിയാണ് പാറ്റ് കമ്മിൻസ് ഇന്ത്യക്കെതിരെ ബോളിങ് ആക്രമണം നടത്തിയത്. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെസ്സെൽവുഡ്ഡും കുമ്മിൻസും രണ്ട് വീതം വിക്കറ്റുകൾ നേടി. ഗ്ലെൻ മാക്സ്വെല്ലും ആഡം സാംപയുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. തുടക്കത്തിൽ പതറിയ ഓസീസിനെ ഹെഡ്ഡും മാർനെസ് ലാബുഷെയ്നും ചേർന്ന് മെല്ലേ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 120 പന്തിൽ 137 റൺസെടുത്താണ് ട്രാവസ് ഓസീസിന്റെ ജയത്തിന് രണ്ട് റൺസ് അകലെ പുറത്തായത്. അർധ സെഞ്ചുറി നേടിയ ലാബുഷെയ്ൻ മികച്ച പിന്തുണ നൽകുകയും ചെയ്തു. ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര രണ്ട് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News