ബെംഗളൂരു : ലോകകപ്പിലെ ആവസാന ലീഗ് മത്സരത്തിനായി ഇന്ത്യ ഇന്ന് നെതർലാൻഡ്സിനെതിരെ ഇറങ്ങും. സെമി ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഒരു പരിശീലന മത്സരത്തിനാകും ഇന്ത്യ ഇന്ന് ഡച്ച് ടീമിനെതിരെ ഇറങ്ങുക. പ്രധാന താരങ്ങൾക്ക് ഇന്ന് ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. അതേസമയം ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകും ഡച്ച് ടീം ലക്ഷ്യവെക്കുക. ജയം നേടിയാൽ നെതർലാൻഡ്സിന് 2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിലേക്ക് യോഗ്യത നേടാനാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ടോസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാന താരങ്ങൾക്ക് വിശ്രമം നൽകുമെങ്കിലും രോഹിത് ശർമ, വിരാട് കോലി തുടങ്ങിയവർ ഇന്നത്തെ പ്ലേയിങ് ഇലവനിൽ തുടർന്നേക്കും. അതേസമയം കെ.എൽ രാഹുലിന് വിശ്രമം നൽകി ഇഷാൻ കിഷനെ പരീക്ഷിച്ചേക്കും. ബോളിങ്ങിൽ ജസ്പ്രിത് ബുമ്രയ്ക്ക് രോഹിത് വിശ്രമം നൽകിയേക്കും. പകരം ഷാദുൽ താക്കൂർ പ്ലേയിങ് ഇലവനിൽ എത്തിയേക്കും. ഒപ്പം ആർ അശ്വിനും പ്ലേയിങ് ഇലവനിൽ എത്താനാണ് സാധ്യത.


ALSO READ : Cricket World Cup 2023 : ബൈ..ബൈ പാകിസ്താൻ; അടിത്തട്ടിൽ നിന്നും ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിലേക്ക്


ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഷാർദുൽ താക്കൂർ, ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ


നെതർലാൻഡ്സിന്റെ സാധ്യത പ്ലേയിങ് ഇലവൻ - മാക്സ് ഒ'ഡോവ്ഡ്, വെസ്ലി ബാറേസി, കോളിൻ അക്കെർമാൻ, സൈബ്രാൻഡ് എഞ്ചെബ്രെച്ച്ട്, സ്കോട്ട് എഡ്വേർഡ്സ്, ബാസ് ഡി ലീഡ്, തേജ നിഡമൻറ്രു, ലോഗൻ വാൻ ബീക്ക്, റോൾഫ് വാൻ ഡെർ മേർവ്, ആര്യൻ ദത്ത്, പോൾ വാൻ മീക്കേരൻ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.