ന്യൂ ഡൽഹി : ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങി. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡയിത്തിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മത്സരം. 2.30ന് ടോസ് ഇടും. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും ഇന്നിറങ്ങുക. അഫ്ഗാനാകാട്ടെ ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് ഇന്ന് ഡൽഹിയിൽ ഇറങ്ങുക.


COMMERCIAL BREAK
SCROLL TO CONTINUE READING

പരീക്ഷണങ്ങൾക്ക് മുതരാതെ ഓസ്ട്രേലിയയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെ തന്നെ ഇന്ന് അഫ്ഗാനെതിരെ അണിനിരത്താനാകും രോഹിത് ശ്രമിക്കുക. ഒപ്പം മുന്നേറ്റ നിരയുടെ ഫോമും ടീമിനെ ബാലൻസ് ചെയ്യുന്നതിനുമാകും രോഹിത് പരിഗണന നൽകാൻ സാധ്യത. അതേസമയം മൂന്നാമതൊരു സ്പിന്നർ എന്നതിന് പകരം മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിൽ ഇടം നേടിയേക്കും.


ALSO READ : Cricket World Cup 2023 : ശുഭ്മാൻ ഗിൽ ആശുപത്രി വിട്ടു; പാകിസ്താനെതിരെ ഇറങ്ങുമോ?


ഡെങ്കിപ്പനിയെ തുടർന്ന് ചികിത്സയിൽ തുടരുന്ന ശുഭ്മാൻ ഗില്ലിന്റെ അഭാവമാണ് ടൂർണമെന്റിൽ ഇന്ത്യയെ വലയ്ക്കുന്നത്. ഗില്ലിന്റെ വിടവ് നികത്താൻ ഇഷാൻ കിഷന് സാധിക്കുമെന്ന് തെളിയിക്കാനുള്ള നിർണായക മത്സരം കൂടിയാണ് ഇന്ന് അഫ്ഗാനെതിരെയുള്ളത്. കാരണം നിലവിലെ ആരോഗ്യ സ്ഥിതി അനുസരിച്ച് ഓക്ടോബർ 14ന് പാകിസ്താനെതിരെയുള്ള മത്സരത്തിൽ ഗിൽ പങ്കെടുക്കാൻ സാധ്യതയില്ല. ഇന്നും മുന്നേറ്റ നിര പരാജയമായെങ്കിലും പാകിസ്താനെതിരെയുള്ള നിർണായക മത്സരത്തിൽ ഒരു പരീക്ഷണം നടത്താൻ രോഹിത്തിന് സമ്മർദ്ദമുണ്ടായേക്കും.


താര്യതമേന കുഞ്ഞൻ ടീമാണെങ്കിലും അഫ്ഗാനെ എഴുതി തള്ളാനാകില്ല. അഫ്ഗാന്റെ സ്പിൻ കുരുക്കിൽ വീഴാതിരിക്കാൻ ശ്രമിക്കേണ്ടത് ഇന്ത്യ ബാറ്റിങ് ലൈനപ്പിന്റെ ഉത്തരവാദിത്വമാണ്. ഇന്ത്യൻ പിച്ചിന്റെ സ്വഭാവമറിയുന്ന റഷീദ് ഖാനെ പോലെ താരങ്ങൾ ഏത് നിമിഷവും അപകടകാരികളായേക്കും. ബംഗ്ലാദേശിനോട് ആദ്യ മത്സരത്തിൽ തോറ്റാണ് അഫ്ഗാൻ ടീം ഇന്ന് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.


ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.