ലോകകപ്പിൽ എല്ലാ മേഖലയിലും ഒരേ പോലെ മികവ് പുലർത്തുന്ന ഒരേയൊരു ടീമാണ് ഇന്ത്യ. ബാറ്റിങ്ങിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും നേതൃത്വത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ബോളിങ്ങിൽ മുഹമ്മദ് ഷമിയും കൂടിയെത്തിയപ്പോൾ ഇന്ത്യ മറ്റുള്ള ടീമുകൾക്ക് ഇപ്പോൾ വലിയ ഒരു അപകടകാരിയായി മാറിയിരിക്കുകയാണ്. അങ്ങനെ ഓരേ മേഖലയിലും മികവ് പുലർത്തുമ്പോൾ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്ന ഓപ്പണിങ് കൂട്ടുകെട്ടിലെ സ്ഥിരതയില്ലായ്മയാണ്. ഓപ്പണിങ്ങിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുമ്പോൾ ക്യാപ്റ്റന് കൂട്ടാളിയായി എത്തുന്ന ശുഭ്മാൻ ഗിൽ പ്രതീക്ഷിച്ച പോലെ ഒരു ബാറ്റിങ് കാഴ്ചവെക്കുന്നില്ല. ഇത് രോഹിത്തിന്മേൽ ഒരു സമ്മർദ്ദം സൃഷ്ടിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണിങ്ങിൽ രോഹിത് ശർമ നേരിടുന്ന ഈ സമ്മർദ്ദം കുറയ്ക്കാൻ ശുഭ്മാൻ ഗില്ലിന് പകരം മറ്റൊരു താരത്തെ ഓപ്പണങ്ങിൽ പരീക്ഷിക്കണമെന്നാണ് ക്രിക്കറ്റ് വിദഗ്ധർ നിർദേശിക്കുന്നത്. ഡങ്കിപ്പനി ബാധിതനായിരുന്ന ഇന്ത്യൻ ഓപ്പണിങ് താരത്തെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും മാറ്റി നിർത്തിയതിന് ശേഷമാണ് ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായത്. ഡെങ്കപ്പനിയുടെ ക്ഷീണത്തിലായതു കൊണ്ടാണോ, ഇന്ത്യക്കായി ലോകകപ്പിൽ കഴിഞ്ഞ നാല് മത്സരത്തിൽ പറയത്തക്ക ഒരു പ്രകടനം യുവതാരത്തിന്റെ പക്കൽ നിന്നുമുണ്ടായിട്ടില്ല. നാല് മത്സരങ്ങളിൽ നിന്നും ഒരു അർധ സെഞ്ചുറിയുമായി 104 റൺസ് മാത്രമാണ് ഗിൽ ലോകകപ്പിൽ ഇതിനോടകം നേടിയിരിക്കുന്നത്. ലോകകപ്പിൽ ഇന്ത്യ ഏറ്റവും പ്രതീക്ഷ നൽകിയുരുന്ന താരമായിരുന്നു ഗിൽ. എന്നാൽ ടൂർണമെന്റിൽ താരത്തിന്റെ പ്രകടനത്തിൽ സംതൃപ്തരല്ല ഇന്ത്യൻ ആരാധകർ.


ALSO READ : Cricket World Cup 2023 : സെഞ്ചുറിക്കൊപ്പമെത്തിയില്ല; പകരം സച്ചിന്റെ ഡക്കിനൊപ്പം വിരാട് കോലി എത്തി


അതിനാൽ ഗില്ലിന് പകരം ഓപ്പണിങ് ഇഷാൻ കിഷനെ പരിഗണിക്കമെന്നാണ് ചില വിദഗ്ധർ മുന്നോട്ട് വെക്കുന്ന നിർദേശം. രോഹിത്തിനൊപ്പം ഇഷാനും കൂടി വരുമ്പോൾ ഇന്ത്യക്ക് ഓപ്പണിങ് ഇടത് വലത് കോമ്പിനേഷൻ ലഭിക്കും. ഇത് ബാറ്റിങ് ലൈനപ്പിനെ കൂടുതൽ ശക്തിപ്പെടുത്തും. നേരത്തെ ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷനെയായിരുന്നു ഇന്ത്യൻ ടീം മാനേജ്മെന്റ് ഓപ്പണിങ്ങിൽ പരീക്ഷിച്ചത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ റൺസൊന്നുമെടുത്തില്ലെങ്കിലും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ അർധ സെഞ്ചുറി നേടി ഇഷാൻ തിരുച്ച് വന്നിരുന്നു. എന്നാൽ രോഗം ഭേദമായി ഗിൽ ഇന്ത്യ ടീമിനൊപ്പം ചേർന്നപ്പോൾ പാകിസ്താനെതിരെയുള്ള മത്സരം മുതൽ ഇഷാനെ രോഹിത് പുറത്തിരുത്തി.


ഇതിന് പുറമെ ഇഷാനെ മധ്യനിരയിൽ രോഹിത് നാളെ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തിൽ ഉൾപ്പെടുത്തിയേക്കും. മധ്യനിരയിൽ ശ്രേയസ് അയ്യർ ഫോം പുലർത്താത്തത് ഇന്ത്യയുടെ ഇന്നിങ്സുകളെ ബാധിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം രോഹിത്തിന് കാണേണ്ടതുണ്ട്. രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് വരെ ഒരു ഇടം കൈയ്യൻ ബാറ്റർ ഇന്ത്യയുടെ ലൈനപ്പിൽ ഇല്ലാത്തത് പരിഹരിക്കാനും ഈ നീക്കം സഹായകമാകും.


നാളെ വ്യാഴാഴ്ചയാണ് ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം മത്സരം. മുംബൈ വാങ്കെഡെ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ സെമി പ്രവേശനം ഉറപ്പ് വരുത്താൻ നാളെത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. നിലവിൽ ആറ് മത്സരങ്ങളിൽ നിന്നും ആറ് ജയവുമായി ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ടൂർണമെന്റിൽ രണ്ട് ജയം മാത്രമുള്ള ശ്രീലങ്കയാകാട്ടെ  ഏഴാം സ്ഥാനത്തുമാണ്. ലങ്കയ്ക്ക് ടൂർണമെന്റിന്റെ സെമി പ്രവേശന സാധ്യത നിലനിർത്താൻ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ ജയം അനിവാര്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.