Cricket World Cup 2023 : സെഞ്ചുറിക്കൊപ്പമെത്തിയില്ല; പകരം സച്ചിന്റെ ഡക്കിനൊപ്പം വിരാട് കോലി എത്തി

Virat Kohli Duck : രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ നേടിയ അത്രയും ഡക്കുകളാണ് ഇന്ന് ഇംഗ്ലണ്ടിനെതിരെ മത്സരത്തിലൂടെ വിരാട് കോലി സ്വന്തമാക്കിയത്

Written by - Jenish Thomas | Last Updated : Oct 29, 2023, 07:11 PM IST
  • 34 തവണയാണ് സച്ചിനും കോലിയും പൂജ്യത്തിന് പുറത്തായത്
  • ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് കോലി 34-ാം തവണ ഡക്കാകുന്നത്
Cricket World Cup 2023 : സെഞ്ചുറിക്കൊപ്പമെത്തിയില്ല; പകരം സച്ചിന്റെ ഡക്കിനൊപ്പം വിരാട് കോലി എത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ ഏത് റെക്കോർഡാണ് ഇനി വിരാട് കോലി മറികടക്കുകയെന്ന് കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. സച്ചിൻ നേടിയ 49 രാജ്യാന്തര ഏകദിന സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കാൻ വിരാട് കോലിക്ക് ഇനി ഒരു സെഞ്ചുറി മതി. ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ വിരാട് കോലി അത് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരം 95 റൺസിന് പുറത്താകുകയായിരുന്നു. തുടർന്ന് ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ താരം റെക്കോർഡ് നേട്ടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് തെറ്റി. കോലി പൂജ്യത്തിന് പുറത്തായി.

എന്നാൽ അതിലും കോലി സച്ചിനൊപ്പമെത്തിയിരിക്കുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ പൂജ്യത്തിന് പുറത്തായ കണക്കിലാണ് കോലി സച്ചിനൊപ്പമെത്തിയിരിക്കുന്നത്. 34 തവണയാണ് സച്ചിൻ റൺസൊന്നുമെടുക്കാതെ രാജ്യാന്തര ക്രിക്കറ്റിൽ പുറത്തായിട്ടുള്ളത്. സച്ചിന്റെ ആ ഡക്ക് നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് വിരാട് കോലി. ഇന്ന് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ ഡേവിഡ് വില്ലിയുടെ പന്തിൽ പുറത്തായി കൊണ്ടാണ് വിരാട് കോലി രാജ്യാന്തര ക്രിക്കറ്റിൽ 34-ാം തവണ പൂജ്യനായി മടങ്ങിയത്.

ALSO READ : Cricket World Cup 2023 : വിക്കറ്റായിരുന്നെങ്കിലും ഡിആർഎസ് അത് നിഷേധിച്ചു; എന്താണ് പാകിസ്താന്റെ ജയത്തിന് വില്ലനായ 'അമ്പയർസ് കോൾ'?

എന്നാൽ ഇരുവരുമല്ല ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ താരങ്ങൾ. കണക്ക് ഇങ്ങനെ: 

സഹീർ ഖാൻ - 44

ഇഷാന്ത് ശർമ - 40

ഹർഭജൻ സിങ് - 37

അനിൽ കുംബ്ലെ - 35

സച്ചിൻ ടെൻഡുൽക്കർ - 34

വിരാട് കോലി - 34

ഇംഗ്ലണ്ടിന് മുന്നിൽ പതറി ഇന്ത്യ

ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് 230 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറി നേടി. തുടക്കം മുതല്‍ തന്നെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും (9) മൂന്നാമനായെത്തിയ വിരാട് കോഹ്ലിയ്ക്കും (0) നിലയുറപ്പിക്കാനായില്ല. ശ്രേയസ് അയ്യരും 4 റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒരറ്റത്ത് നായകന്‍ രോഹിത് ശര്‍മ്മ ഉറച്ചു നിന്നതിനാല്‍ ഇന്ത്യയുടെ റണ്‍ റേറ്റ് ഒരുപരിധി വരെ അപകടകരമായ രീതിയിൽ താഴെ വീണില്ല.

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ മാര്‍ക്ക് വുഡ് 1 വിക്കറ്റ് സ്വന്തം പേരിലാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News