Cricket World Cup Final 2023 Live Streaming : ഒന്നരമാസത്തിലേറെയായി പുരോഗമിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ന് തിരശീല വീഴും. ലോകകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദബാദിലെ നരന്ദ്ര മോദി സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും നേർക്കുനേരെ ഇറങ്ങുമ്പോൾ ചരിത്രം പറയാൻ ആഗ്രഹിക്കുന്ന മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരത്തിന്റെ ടോസ് 1.30ന് വീഴും. 


COMMERCIAL BREAK
SCROLL TO CONTINUE READING

2003ന് ശേഷം ഇതാദ്യമായിട്ടാണ് ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്ട്രേലിയയും നേർക്കനേരെ എത്തുന്നത്. 2003ൽ ഫൈനലിൽ സൗരവ് ഗാംഗുലിയുടെ ഇന്ത്യ നേരിട്ട ദയനീയ തോൽവിക്ക് രോഹിത് ശർമയും സംഘവും ഇന്ന്  കംഗാരുക്കൾക്ക് മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ലോകകപ്പിൽ കഴിഞ്ഞ മത്സരങ്ങളിലെ സർവാധിപത്യവും സ്വന്തം മണ്ണ് അനുകൂലമായ സ്ഥിതി മുതലെടുക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യക്ക്. അതേസമയം കംഗാരുക്കളെ എഴുതി തള്ളാൻ സാധിക്കില്ല. ആദ്യ മത്സരങ്ങളിൽ പ്രതികൂലമായി സ്ഥിത മറികടന്നാണ് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിന് ഇറങ്ങുന്നത്.


ALSO READ : ODI WC 2023 final: ലോക ചാമ്പ്യന്‍മാരെ ഇന്നറിയാം; അഹമ്മദാബാദില്‍ ഒരുങ്ങുന്നത് വിപുലമായ സമാപന ചടങ്ങുകള്‍


ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം എവിടെ എപ്പോൾ കാണാം?


അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 1.30ന് കലാശപോരാട്ടത്തിന്റെ ടോസ് വീഴും. 


സ്റ്റാർ നെറ്റ്വർക്കിന് ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണവകാശം. സ്റ്റാർ നെറ്റ്വർക്കിന്റെ ടെലിവിഷൻ ചാനലുകളായ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്. സ്റ്റാർ നെറ്റ്വർക്കിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ലോകകപ്പ് ഫൈനൽ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്. ഡിസ്നി പ്ലസ് ആപ്പിലൂടെ ലോകകപ്പ് ഫൈനൽ മത്സരം സൗജന്യമായി കാണാനും സാധിക്കുന്നതാണ്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.