അഹമ്മദബാദ് : ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സുരക്ഷ വീഴ്ച. പലസ്തീൻ അനുകൂലിയായ ഒരാൾ മൈതനാത്തിലേക്ക് പ്രവേശിച്ച് ഇന്ത്യൻ താരം വിരാട് കോലിയെ ആലിംഗനം ചെയ്യുകയായിരുന്നു. കറുത്ത മാസ്ക് ധരിച്ച് പലസ്തീൻ പതാകയുമേന്തിയാണ് ഇയാൾ ഫൈനൽ മത്സരം നടക്കുന്ന മൈതനാത്തിലേക്ക് ഇറങ്ങി ചെന്നത്. പലസ്തീനെതിരെയുള്ള ബോംബാക്രമണം അവസാനിപ്പിക്കണം, പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് മുദ്രവാക്യം വസ്ത്രത്തിൽ എഴുതിട്ടുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പിന്നീട് ഇയാൾ സുരക്ഷ ഉദ്യോഗസ്ഥരെത്തി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതെ തുടർന്ന് ലോകകപ്പ് ഫൈനൽ മത്സരം അൽപനേരത്തേക്ക് നിർത്തിവെക്കുകയും ചെയ്തു. ഇയാളെ സുരക്ഷ ജീവനക്കാർ പുറത്തേക്ക് കൊണ്ടുപോയതിന് ശേഷമാണ് ഫൈനൽ മത്സരം തുടർന്നത്.


ALSO READ : Cricket World Cup Final 2023 : ലോകകപ്പ് ഫൈനൽ; അഞ്ചാം വിക്കറ്റും വീണു, ഇന്ത്യ സമ്മർദ്ദത്തിൽ



അതേസമയം ലോകകപ്പിൽ പുരോഗമിക്കുന്ന ഫൈനൽ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്ടമായ ഇന്ത്യ സമ്മർദ്ദത്തിലാണ്. മത്സരം 40 ഓവറിലേക്ക് കടക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ്. അർധ സെഞ്ചുറി നേടിയ കെ.എൽ രാഹുലും സൂര്യകുമാർ യാദവുമാണ് നിലവിൽ ക്രീസിലുള്ളത്. വിരാട് കോലിയും അർധ സെഞ്ചുറി നേടി. ക്യാപ്റ്റൻ രോഹിത് ശർമ 47 റൺസിന് പുറത്താകുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു.


ഇന്ത്യയുടെ പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്


ഓസ്ട്രേലിയയുടെ പ്ലേയിങ് ഇലവൻ - ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇങ്ഗ്ലിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആഡം സാംപ, ജോഷ് ഹെസ്സെൽവുഡ്.


ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം എവിടെ എപ്പോൾ കാണാം?


അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് മത്സരം നടക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 1.30ന് കലാശപോരാട്ടത്തിന്റെ ടോസ് വീഴും. 


സ്റ്റാർ നെറ്റ്വർക്കിന് ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണവകാശം. സ്റ്റാർ നെറ്റ്വർക്കിന്റെ ടെലിവിഷൻ ചാനലുകളായ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്. സ്റ്റാർ നെറ്റ്വർക്കിന്റെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും ലോകകപ്പ് ഫൈനൽ മത്സരം സംപ്രേഷണം ചെയ്യുന്നതാണ്. ഡിസ്നി പ്ലസ് ആപ്പിലൂടെ ലോകകപ്പ് ഫൈനൽ മത്സരം സൗജന്യമായി കാണാനും സാധിക്കുന്നതാണ്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.