റിയാദ്: Cristiano Ronaldo in Al Nassr: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറുമായി കരാര്‍ ഒപ്പുവെച്ചതായി റിപ്പോർട്ട്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് കരാര്‍ തയ്യാറായിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഈ ചരിത്ര നീക്കം അല്‍ നസര്‍ ക്ലബ് പങ്കുവെച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read:  യുദ്ധം നിർത്തിയ പെലെ... മൂന്ന് ലോകകപ്പുകൾ ബ്രസീലിനായി നേടിയ പെലെ; വിടവാങ്ങി ഇതിഹാസം


 ടീം റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്നാണ് ട്വീറ്റ് വ്യക്തമാക്കിയിരിക്കുന്നത്.  ട്വീറ്റിൽ ക്ലബിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും ടീം പങ്കുവെച്ചിട്ടുണ്ട്. കരാർ ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ചരിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലമാണ് സൂപ്പര്‍ താരത്തിന് ലഭിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്കിടെയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.


Also Read: സൂര്യ ശനി സംയോഗം: ഈ 3 രാശിക്കാർക്ക് വൻ ധന ഗുണം!


റൊണാൾഡോയ്ക്ക് പ്രതിവർഷം 75 ദശലക്ഷം ഡോളറാണ് വരുമാനം. താരം സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നങ്ങൾ കൂടിയാണ് അവസാനിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബില്‍ ചേരാനായിരുന്നു താരത്തിന്റെ ആഗ്രഹമെങ്കിലും റെക്കോര്‍ഡ് ഓഫര്‍ നല്‍കി സൗദി ക്ലബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.