Shani Surya Gochar 2023: സൂര്യ ശനി സംയോഗം: ഈ 3 രാശിക്കാർക്ക് വൻ ധന ഗുണം!

Shani Surya Yuti 2023:  ജ്യോതിഷത്തിൽ സൂര്യനെയും ശനിയെയും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഈ ഗ്രഹങ്ങളുടെ ചെറിയ മാറ്റം പോലും നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. 2023-ൽ കുംഭ രാശിയിൽ ശനിയും സൂര്യനും കൂടിച്ചേരാൻ പോകുകയാണ്.

 

Saturn Sun Transit 2023: ജ്യോതിഷ പ്രകാരം സൂര്യൻ മാസത്തിലൊരിക്കൽ രാശി മാറുന്നു. എന്നാൽ ശനിയാകട്ടെ രണ്ടര വർഷം കൊണ്ടാണ് രാശി മാറുന്നത്. ജ്യോതിഷത്തിൽ സൂര്യനെ ശനിയുടെ പിതാവായിട്ടാണ് കണക്കാക്കുന്നത്. 2023-ൽ ശനിയുടെ രാശിയായ കുംഭത്തിൽ ശനിയും സൂര്യനും അതായത് കൂടിച്ചേരും. 2023 ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിക്കും അതുപോലെ 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിലേക്ക് സംക്രമിക്കും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യന്റെയും ശനിയുടെയും സംയോജനം വളരെ ശുഭകരമെന്ന് നമുക്ക് നോക്കാം.

 

1 /4

2023-ൽ ശനിയുടെ രാശിയായ കുംഭത്തിൽ ശനിയും സൂര്യനും അതായത് കൂടിച്ചേരും. 2023 ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിക്കും അതുപോലെ 2023 ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിലേക്ക് സംക്രമിക്കും. കുംഭ രാശിയിൽ ശനിയും സൂര്യനും ഒരുമിച്ച് നിൽക്കുന്നത് മഹത്തായ ജ്യോതിഷ സംഭവമാണ്. ഇത്  12 രാശിക്കാരിലും വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തും.

2 /4

മേടം: ശനിയും സൂര്യനും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. വരുമാനത്തിന്റെ കാര്യത്തിലായിരിക്കും പരമാവധി നേട്ടം ഉണ്ടാകുന്നത്. ധന സമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും. പഴയ നിക്ഷേപം ഗുണം ചെയ്യും. പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും.

3 /4

കർക്കടകം: കർക്കടക രാശിക്കാർക്ക് കുംഭത്തിൽ സൂര്യന്റെയും ശനിയുടെയും യോഗത്തിലൂടെ ശത്രുക്കളുടെ മേൽ വിജയം കൈവരിക്കാൻ കഴിയും. ജോലിയിൽ പുരോഗതിയുണ്ടാകും. കരിയർ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ബിസിനസ്സ് വളരും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്നും മുക്തി നേടും.

4 /4

തുലാം: തുലാം രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും സംയോഗം ശക്തമായ നേട്ടങ്ങൾ നൽകും. തൊഴിൽപരമായും സാമ്പത്തിക സ്ഥിതിയിലും ഇത്തരക്കാർക്ക് വാൻ ഗുണങ്ങൾ ഉണ്ടാകും. കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും സന്തോഷം ഉണ്ടാകും. പ്രണയ ജീവിതം പൂത്തുലയും. പുതിയ ജോലി ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola