കാൽപന്തിന്റെ വിസ്മയങ്ങളിലേക്ക് ഇരുപതാം വയസ്സിൽ ചുവടുവെച്ച ഫുട്ബോൾ ഇതിഹാസം....
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ട്നത്തിന് എതിരായ മത്സരം പൂർത്തിയാവും മുൻപ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചെൽസിക്കെതിരായ മത്സരത്തിൽ കളിപ്പിക്കില്ലെന്ന് യുണൈറ്റഡ് കോച്ചായ എറിക് ടെൻ ഹാഗ് വ്യക്തമാക്കി
ലോകത്തിലെ ഏറ്റവും കൂടുതൽ ഫാൻ പവർ ഉള്ള ഒരേയൊരു താരം. ആരുടെയും മുന്നിൽ അടിപതറാത്ത കാൽപന്ത് കളിയുടെ ചക്രവർത്തി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫുട്ബോൾ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ കളിച്ച, ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ ഇതിഹാസം. ആർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത അത്ര നേട്ടങ്ങളുടെ കൊടുമുടിയിൽ രാജാവിനെ പോലെ ജീവിച്ച റൊണാൾഡോയുടെ അർപ്പണബോധവും കഠിനാധ്വാനവും മറ്റൊരു താരത്തിനും അവകാശപ്പെടുവാൻ സാധിക്കില്ല. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ വച്ചുനോക്കുമ്പോൾ താരത്തിന്റെ നില അല്പം പരുങ്ങലിലാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ട്നത്തിന് എതിരായ മത്സരം പൂർത്തിയാവും മുൻപ് കളിക്കളം വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ ചെൽസിക്കെതിരായ മത്സരത്തിൽ കളിപ്പിക്കില്ലെന്ന് യുണൈറ്റഡ് കോച്ചായ എറിക് ടെൻ ഹാഗ്. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് പോകുന്ന സംഘത്തിൽ റൊണാൾഡോ ഉണ്ടാവില്ലെന്ന് യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചിരുന്നു.. എന്നാൽ റൊണാൾഡോയെ ജനുവരിയിൽ ട്രാൻസ്ഫറിലൂടെ ക്ലബ് വിടാൻ അനുവദിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തന്നെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് താരം ഗ്രൗണ്ട് വിട്ടത്.. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നിട്ടും എറിക് ടെൻ ഹാഗ് റൊണാൾഡോയ്ക്ക് കളിക്കാൻ അവസരം നൽകിയിരുന്നില്ല..തുടർന്ന് റൊണാൾഡോ മത്സരം തീരുന്നതിന് തൊട്ടുമുൻപ് ഗ്രൗണ്ട് വിട്ടു. പ്രീസിസൺ പരിശീലനത്തിൽ നിന്നും, സന്നാഹ മത്സരങ്ങളിൽ നിന്നും വിട്ടുനിന്നതിനാൽ റൊണാൾഡോയെ മിക്ക മത്സരങ്ങളിലും കോച്ച് ആദ്യ ഇലവനിൽ ഉൾപ്പെടുത്താറില്ല..
ALSO READ: Ballon d’Or 2022: ബാലൺദ്യോർ പുരസ്കാരം കരീം ബെൻസേമയ്ക്ക്; അലക്സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം
തന്നെ നിരന്തരമായി ഒഴിവാക്കുന്നു എന്നും റൊണാൾഡോയ്ക്ക് പരാതിയുണ്ടായിരുന്നു.. ഈ സീസണിൽ രണ്ടു ഗോൾ മാത്രമാണ് റൊണാൾഡോ നേടിയത്.. സീസണിൽ രണ്ടാം തവണയാണ് റൊണാൾഡോ ഇങ്ങനെ ഇറങ്ങിപ്പോകുന്നത്..താരത്തിനെതിരെ ഉചിതമായി നടപടി എടുക്കുമെന്ന് നേരത്തെ ടെൻ ഹാഗ് വ്യക്തമാക്കിയിരുന്നു..റൊണാൾഡോയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്ന് യുണൈറ്റഡിന്റെ മുൻതാരമായ പീറ്റർ ഷ്മൈക്കൽ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു..യുണൈറ്റഡിന്റെ ആരാധകരും റൊണാൾഡോക്കെതിരെ ശക്തമായ വിമർശനമാണ് ഉയർത്തിയത്. റൊണാൾഡോ ഇറങ്ങിഇല്ലെങ്കിലും യുണൈറ്റഡ് എതിരല്ലാത്ത രണ്ടു ഗോളിന് ടോട്ട്നത്തെ പരാജയപ്പെടുത്തി.. നിലവിൽ 10 മത്സരങ്ങളിൽ 19 പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ് ഉള്ളത്. 27 പോയിന്റ് ഉള്ള ആഴ്സലനാണ് ഒന്നാമത്.
ഇതേസമയം ക്ഷമാപണവുമായി റൊണാൾഡോ രംഗത്തെത്തി. ലണ്ടൻ ഗ്രൗണ്ടിലെ സംഭവങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും സഹതാരങ്ങളോടും പരിശീലകരോടും ബഹുമാനം മാത്രമാണെന്നും, 20 വർഷമായി ഉയർന്ന തലത്തിൽ ഫുട്ബോൾ കളിക്കുന്ന വ്യക്തിയാണ് താനെന്നും, ഇത്രയും കാലം സഹതാരങ്ങളോടും എതിരാളികളോടും പരിശീലകരോടും ബഹുമാനം നില നിർത്തിയാണ് കളിച്ചിട്ടുള്ളതെന്നും അതിനു ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു...
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല... പ്രതിസന്ധികളുടെയും വിമർശനങ്ങളുടെയും ഇടയിൽ അടർന്നു പോകുന്നതല്ല ക്രിസ്റ്റ്യാനോ റോണാൾഡോ എന്ന കാൽപന്തുകളിയുടെ ചക്രവർത്തി... അയാൾ തീർത്ത ആരാധകരുടെ ഒരു സാമ്രാജ്യം തന്നെ ഇവിടെയുണ്ട്....അധികം വൈകാതെ എതിരാളികളുടെയും വിമർശകരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരമായി അദ്ദേഹത്തിന്റെ ഒരു ഗംഭീര തിരിച്ചുവരവിനായി നമുക്ക് കാത്തിരിക്കാം...